ഗുവാഹത്തി: അസമിലെ ഹായ്‌ലകൻഡി ജില്ലയിൽ 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. 17 മുതൽ 19 വരെ പ്രായമുള്ള പ്രതികൾക്കെതിരെയാണ് നടപടി.
ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവസമയത്ത് പെൺകുട്ടിയുടെ കുടുംബം സമീപത്തെ ബന്ധുവീട്ടിലെ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. ചടങ്ങിനിടെ ബന്ധുവുമായി പിണങ്ങിയ പെൺകുട്ടി രാത്രി 10.30ഓടെ വീട്ടിലേക്ക് മടങ്ങി. പിന്നീട് വീട്ടിലെത്തിയ കുടുംബാംഗങ്ങളാണ് പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
മുഖത്തും തലയിലും ഗുരുതരമായ മുറിവുകളോടെ തിരിച്ചറിയാൻ പ്രയാസമുള്ള നിലയിലായിരുന്നു മൃതദേഹം. ശരീരമാകെ പരിക്കുകളുണ്ടായിരുന്നുവെന്നും ലൈംഗികാതിക്രമത്തിന്റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
പ്രതികളിൽ ഒരാളുമായി പെൺകുട്ടിക്ക് പരിചയമുണ്ടായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് 17കാരനെ പ്രായപൂർത്തിയായ പ്രതിയായി പരിഗണിച്ച് വിചാരണ നടത്താൻ കോടതിയോട് ആവശ്യപ്പെടുമെന്ന് പൊലീസ് അറിയിച്ചു. പ്രതികൾക്ക് കർശന ശിക്ഷ നൽകണമെന്ന ആവശ്യവുമായി പ്രദേശവാസികളും രംഗത്തെത്തി.

Comments