
തിരുവനന്തപുരം: ബജറ്റുമായി ബന്ധപ്പെട്ട് നിയമസഭയില്‍ വച്ച ഒരു രേഖ പോലും ചോര്‍ന്നിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. മാധ്യമ പ്രവര്‍ത്തര്‍ക്ക് നല്‍കുന്നതിന് വിതരണം ചെയ്യുന്ന മീഡിയ ഹൈലൈറ്റ്സ് ആണ് പുറത്തുപോയിരിക്കുന്നത്. സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു നടന്നത്. ഇത് അന്വേഷിച്ച് നടപടിയെടുക്കും. ബജറ്റ് ചോര്‍ന്നുവെന്ന പ്രതിപക്ഷ ആരോപണത്തോട് മീഡിയ റൂമില്‍ പ്രതികരിക്കുകയായിരുന്നു തോമസ് ഐസക്.






