
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആറ് പുതിയ പോലീസ് സ്റ്റേഷനുകളും അഞ്ച് ഫയര്‍ ഫോഴ്സ് സ്റ്റേഷനുകളും സ്ഥാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റില്‍ പറഞ്ഞു.
ഉടുമ്പന്‍ചോല, മട്ടന്നൂര്‍ എയര്‍പോര്‍ട്ട്, പന്തീരങ്കാവ്, മേല്‍പ്പറമ്പ്, എലവുംതിട്ട, കണ്ണല്ലൂര്‍ എന്നിവിടങ്ങളിലാണ് പുതിയ പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുക. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി നൂറ് സ്കൂളുകളിലേയ്ക്ക് കൂടി വ്യാപിക്കാന്‍ ഒന്പതുകോടി രൂപയും ബജറ്റില്‍ അനുവദിച്ചു.
പട്ടാമ്പി, ഏലൂര്‍, ഉള്ളൂര്‍, താനൂര്‍, എന്നിവിടങ്ങളിലാണ് പുതിയ ഫയര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുക. ജയിലുകളിലെ അടിസ്ഥാന വേതനം 20 ശതമാനം വര്‍ധിപ്പിക്കുന്നതായും ബജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.






