ഭര്‍ത്താവ് രാജ് കുന്ദ്രയുടെ അമ്മ ഉഷ റാണിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് ബോളിവുഡ് താരം ശില്‍പ ഷെട്ടി. എനിക്കറിയാവുന്ന ഏറ്റവും പ്രായം കുറഞ്ഞ കൂളായ അമ്മായിയമ്മയ്ക്ക് 75-ാം ജന്മദിനാശംസകള്‍ എന്നാണ് അമ്മായിയമ്മയ്‌ക്കൊപ്പമുളള നിരവധി ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്.
"ഏറ്റവും പ്രായം കുറഞ്ഞതും, എനിക്ക് അറിയാവുന്നതില്‍വെച്ച് ഏറ്റവും കൂളായതുമായ അമ്മായിയമ്മയ്ക്ക് 75-ാം ജന്മദിനാശംസകള്‍! ജീവിതത്തോടുള്ള നിങ്ങളുടെ ആവേശം ശരിക്കും പ്രചോദനകരമാണ്. അമ്മ എപ്പോഴും ജീവിതത്തിലൂടെ നൃത്തം ചെയ്ത്... അതായത്... ബംഗ്ര കളിച്ച് മുന്നേറട്ടെ. എല്ലാ പ്രാര്‍ത്ഥനകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും നന്ദി.
എല്ലാറ്റിനുമുപരിയായി, ഏറ്റവും അത്ഭുതകരമായ ഒരു അമ്മായിയമ്മയെ മാത്രമല്ല, ഒരു യഥാര്‍ത്ഥ സുഹൃത്തിനെയും ആഹ്ലാദാരവങ്ങള്‍ മുഴക്കുന്നയാളെയും കൂടി എനിക്ക് ലഭിച്ചതില്‍ ഞാന്‍ അങ്ങേയറ്റം കൃതജ്ഞതയുള്ളവളാണ്. അനന്തമായ സ്‌നേഹവും നല്ല ആരോഗ്യവും സന്തോഷവും നൃത്തം ചെയ്യാന്‍ കൂടുതല്‍ കാരണങ്ങളും ആശംസിക്കുന്നു! ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു" - ശില്‍പയുടെ വാക്കുകള്‍.

2009-ലാണ് ശില്‍പയും വ്യവസായിയായ രാജ് കുന്ദ്രയും തമ്മിലുള്ള വിവാഹം നടന്നത്. 2012-ലാണ് മൂത്തമകന്‍ വിയാന്റെ ജനനം. തുടര്‍ന്ന് 2020-ല്‍ വാടകഗര്‍ഭധാരണത്തിലൂടെ മകള്‍ സമീഷയും ജനിച്ചു.
1993-ല്‍ 'ബാസിഗര്‍' എന്ന സിനിമയിലൂടെയാണ് ശില്‍പ ഷെട്ടി അഭിനയരംഗത്തെത്തുന്നത്. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടി അഭിനയിച്ചു. സിനിമയ്ക്കു പുറമെ ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെയും താരം സജീവമാണ്.

Comments