
സോഷ്യല്‍ മീഡിയയില്‍ തരംഗമായ ‘കല്യാണി ’ട്രാക്കിന് സെമിക്ലസിക്കല് ചുവടുകളുമായി നടി അഖില ഭാര്ഗവന്. കല്യാണി ആല്‍ബത്തില്‍ ശ്രേയ ഘോഷാല്‍ ആലപിച്ച ഭാഗത്തിനാണ് അഖിലയും നര്‍ത്തകിയുമായ വൃന്ദ അര്‍ജുനും ചേര്‍ന്ന് നൃത്തം ചെയ്യുന്നത്. ഇരുവരുടെയും മനോഹരരമായ ചുവടുകളും ഭാവപ്രകടനങ്ങളുമാണ് വീഡിയോയുടെ ഹൈലൈറ്റ്.
ഒരു മില്യനിലധികം കാഴ്ചക്കാരെയാണ് ഡാന്‍സ് വീഡിയോ ഇതിനോടകം സ്വന്തമാക്കിയിരിക്കുന്നത്. സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് വീഡിയോയില്‍ ലൈക്കും കമന്റും ചെയ്തിരിക്കുന്നത്. അഖിലയുടെ ഡാന്‍സ് മനോഹരമാണെന്ന് ആരാധകര്‍ കമന്റായി കുറിച്ചു.
സോഷ്യല്‍ മീഡിയ അടക്കി വാഴുകയാണ് കല്യാണി. ഒറിജിനല്‍ ട്രാക്ക് പാടിയ അര്ജുന്, കെഡിഎസ്, ഫിഫ്റ്റി 4, റോണ്‍ എന്നിവര്‍ക്കൊപ്പം ശ്രേയ ഘോഷാലുമെത്തിയപ്പോള് പുതിയ പാട്ട് വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. സാനിയ അയ്യപ്പനാണ് വിഡിയോയിലുള്ളത്. തന്റെ ലുക്കു കൊണ്ടും മാസ്മരിക നൃത്തത്തിലൂടേയും സാനിയ കയ്യടി നേടുകയാണ്. സോഷ്യല്‍ മീഡിയയിലെങും കല്യാണിയാണിപ്പോള് ചര്‍ച്ച.







Comments