കണ്ണൂര്‍ : പയ്യന്നൂർ സ്ഥാനാർഥി നിർണയത്തിൽ വെളിപ്പെടുത്തലുമായി ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. സ്ഥാനാർത്ഥിയെ മാറ്റാതിരുന്നത് ആരോപണങ്ങൾ ശരിയെന്ന് വ്യാഖ്യാനിക്കാതിരിക്കാനെന്ന് ന്ന് കെ കെ രാഗേഷ്. മധുസൂദനനെ മാറ്റിയാൽ വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ ശരിയെന്നു പ്രചരിപ്പിച്ചേനെ. ആ പുകമറ നിലനിൽക്കുന്നതിനാലാണ് സ്ഥാനാർത്ഥിയെ മാറ്റാതിരുന്നതെന്ന് കെകെ രാഗേഷ് പറഞ്ഞു. പയ്യന്നൂർ ഡിവൈഎസ്പി ഓഫീസിലേക്കുള്ള എൽഡിഎഫ് മാർച്ചിലാണ് പ്രതികരണം.
കെ കെ രാഗേഷിന്റെ ആരോപണത്തില്‍ മറുപടിയുമായി വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയും രംഗത്തെത്തി. താന്‍ യുഡിഎഫ് അല്ലെന്നും സ്വതന്ത്രനാണെന്നും കുഞ്ഞികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് പിന്തുണ കൂടി ഉള്ളത് കൊണ്ടാണ് ജയിക്കാന്‍ കഴിഞ്ഞത്. നേരിട്ട് ഇടപെടേണ്ട വിഷയമില്ല. പാര്‍ട്ടി ഫണ്ട് വിവാദത്തില്‍ സിപിഐഎമ്മിന് വിശദീകരിക്കാന്‍ സമയം ഇല്ലാഞ്ഞിട്ടല്ലെന്നും സംരക്ഷിക്കാനുള്ള സമീപനമാണ് നടത്തിയതെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. പയ്യന്നൂരിലെ അക്രമ കേസില്‍ പൊലീസ് പിടിച്ചത് സിപിഐഎം പ്രവര്‍ത്തകരെയാണെന്നും അദ്ദേഹം പറഞ്ഞു.

Comments