More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘ഞങ്ങളെ രക്ഷപെടുത്താന്‍ വേണ്ടിയാണ് ജഗതിച്ചേട്ടന്‍ അന്നങ്ങനെ ചെയ്തത്; സീൻ കഴിഞ്ഞപ്പോള്‍ പുള്ളി എന്നെ നോക്കിയിട്ട് ‘ചിലവണ്ട്ട്ടാ’ എന്ന് പറഞ്ഞു...’ കലാസംവിധായകന്‍ മില്‍ട്ടണ്‍ തോമസ്

Authored by Web Desk | Last updated: 06 Aug 2026, 3:09 PM | 3 min read

Print
Art Director Milton Thomas about jagathy sreekumar (Image Source: Youtube)
Art Director Milton Thomas about jagathy sreekumar (Image Source: Youtube)
ഒരു സിനിമയുടെ വിജയത്തിനു പിന്നിട്ട് അതില്‍ അഭിനയിക്കുന്ന താരങ്ങള്‍ മുതല്‍ ക്യാമറയ്ക്ക് പിന്നിലുള്ള ലൈറ്റ് ബോയ് അടക്കമുള്ളവരുടെ വരെ കഷ്ടപ്പാടും കഠിനപ്രയത്നവുമുണ്ട്. ബിഗ് സ്ക്രീനില്‍ ദൃശ്യവിസ്മയമൊരുക്കുന്നതില്‍ ആര്‍ട്ട് ഡയറക്ടര്‍മാര്‍ക്കുള്ള പങ്ക് ചെറുതല്ല. ഒരു പ്രോജക്റ്റിന്റെ ദൃശ്യഭംഗിയും മൊത്തത്തിലുള്ള രൂപവും നിയന്ത്രിക്കുന്ന സർഗ്ഗാത്മക ചുമതലയുള്ളവരാണിവര്‍. പല ആര്‍ട്ട് ഡയറക്ടര്‍മാരും സിനിമാ സെറ്റുകളില്‍ വിസ്മയമാണ് ഒരുക്കാറുള്ളത്.
അക്കൂട്ടത്തില്‍ പേരെടുത്ത് പറയാവുന്ന മലയാളത്തിലെ പരിചയസമ്പന്നനായ കലാസംവിധായകരില്‍ ഒരാളാണ് മില്‍ട്ടണ്‍ തോമസ്. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ മില്‍ട്ടണ്‍ തോമസിന്റെ കലാവിരുത് പ്രേക്ഷകര്‍ കണ്ടറിഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ മലയാള സിനിമയില്‍ തനി​ക്ക് മറക്കാത്ത അനുഭവങ്ങള്‍ നല്‍കിയ താരങ്ങളെക്കുറിച്ച് പറയുകയാണ് മില്‍ട്ടണ്‍ തോമസ്. പഴയ ആര്‍ട്ടിസ്റ്റുകള്‍ അവരുടെ കാര്യം മാത്രമല്ല നോക്കുന്നതെന്നും മറിച്ച് തങ്ങളുടെ പോരായ്‌മകള്‍ ഒക്കെ പറഞ്ഞു തരുമെന്നും പറയുകയാണ് മില്‍ട്ടണ്‍ഴ
‘‘അപരിചിതൻ’ സിനിമ നടക്കുമ്പോള്‍ ഞാൻ ആര്‍ട്ടിലുണ്ട്. എന്റെ ഒരു ഫ്രണ്ട് ഷിജി പട്ടണം എന്നയാളിന് കിട്ടിയ വർക്ക് ആണത്. ഷിജി ആയിരുന്നു അതിന്റെ ആർട്ട് ഡയറക്‌ടർ. പുള്ളിക്ക് അന്ന് ഒരു ഇംഗ്ലീഷ് മൂവി വന്നപ്പോള്‍, അത് സപ്പോർട്ട് ചെയ്യാൻ വേണ്ടി ഞാന്‍ പിന്നെ ഇതിലേക്ക് കയറി. എനിക്കൊപ്പം സോണി, മനു, സിനോജ് ഇങ്ങനെ കുറച്ച്‌ പേര് സഹായിക്കാനുമുണ്ടായിരുന്നു. പക്ഷെ ആ പടം എനിക്ക് പേടിയായിരുന്നു.
കാരണം എന്നെ വിളിച്ചത് ഒരു പത്രത്തിന്റെ ഡമ്മി സെറ്റ് ചെയ്യാനാണ്. സിനിമയില്‍ മമ്മൂട്ടി ഒരു ആക്‌സിഡന്റില്‍ മരിക്കുമ്പോള്‍ പത്ര റിപ്പോർട്ട് കാണിക്കുന്ന ഒരു സീനുണ്ട്, പത്രത്തില്‍ വരുന്ന വാർത്തയായിട്ടാണത് കാണിക്കുന്നത്. ഈ വാർത്തയുടെ ഡമ്മിയാണ് ഞാന്‍ സെറ്റ് ചെയ്യണം. അന്ന് ഇന്നത്തെ പോലെ കമ്പ്യൂട്ടർ ഒന്നുമില്ല, നമ്മള്‍ അത് പറയുന്നനുസരിച്ച്‌ ചെയ്‌ത് എടുക്കുന്നതാണ് പത്രം. അതുകൊണ്ട് ഈ പടത്തില്‍ ഒരുപാട് പേടിയുണ്ടായിരുന്നു. കണ്ടിന്യുറ്റി പ്രശ്‌നമൊക്കെ ആയിരുന്നു പ്രധാനം.
ഞാൻ അന്ന് ആദ്യമായിട്ടാണ് മമ്മൂക്കയെ കാണുന്നത്. അതുപോലെ അന്ന് ജഗതി ചേട്ടനെയും കണ്ടു. പറഞ്ഞു കേട്ടിട്ടുണ്ടെന്നല്ലാതെ ജഗതി ശ്രീകുമാർ ചേട്ടനെയൊക്കെ കാണുന്നതും ആ സമയത്താണ്. അന്നത്തെ ആർട്ടിസ്‌റ്റുകളുടെ ഒരു പ്രത്യേകതയുണ്ട്. അവര് അന്ന് എങ്ങനെയാണോ ഇന്നും അങ്ങനെ തന്നെയാണ്. മമ്മുക്ക, മോഹൻലാല്‍, ജഗദീഷ്, ജഗതി ശ്രീകുമാർ ഇങ്ങനെയുള്ള കുറെ ആളുകള്‍ ഉണ്ടല്ലോ, അവരെല്ലാവരും സെറ്റ് പണി കഴിഞ്ഞാല്‍, സെറ്റിന്റെ ബാക്ക് ഡ്രോപ്പ് ഒക്കെ നോക്കും.
അതൊക്കെ അവർ ശ്രദ്ധിക്കും. പലർക്കും ഇല്ലാത്ത ഒരു കാര്യമാണ് അത്. തിലകൻ ചേട്ടന്റെ കൂടെയൊക്കെ വർക്ക് ചെയ്‌തിട്ടുള്ളപ്പോള്‍, അദ്ദേഹവും ഇതെല്ലാം നോക്കും. അപ്പോഴാണ് നമ്മുടെ പോരായ്‌മകള്‍ മനസിലാവുക. അവരൊന്നും അവരുടെ കാര്യം മാത്രമല്ല നോക്കുന്നത്. അവര് ആ പോരായ്‌മകള്‍ ഒക്കെ പറഞ്ഞു തരും. അങ്ങനെയൊക്കെ ഒരുപാട് അനുഭവം വന്നിട്ടുണ്ട്.
‘അപരിചിത’നില്‍ ജഗതി ചേട്ടൻ കക്കാൻ കയറുന്ന ഒരു സീനുണ്ട്. ഈ സീനില്‍ ശരിക്ക് ഞങ്ങള്‍ ആദ്യത്തെ പ്രോപ്പർട്ടി വെച്ച്‌ ഷൂട്ട് ചെയ്‌തു. പിന്നെ ഷെഡ്യൂള്‍ മാറി. പിന്നെ ഷൂട്ട് ചെയ്യുമ്പോഴും ഇതേ പ്രോപ്പർട്ടി തന്നെ വേണമല്ലോ. അന്നൊക്കെ പ്രോപ്പർട്ടി റെന്റിന് എടുക്കുന്ന മട്ടാഞ്ചേരി മജീദിന്റെ അടുത്തു നിന്നാണ്. അവിടുന്ന് അന്ന് വാങ്ങിയ ഈ സാധനമാണെങ്കില്‍ തിരിച്ചു കൊണ്ടു കൊടുക്കുകയും ചെയ്തു. രണ്ടാമത്തെ ഷെഡ്യൂളില്‍ ഇതുതന്നെ സെറ്റ് ചെയ്യണം. പക്ഷേ പ്രോപ്പർട്ടി കണ്ടിന്യൂവിറ്റി എല്ലാം മാറിക്കിടക്കുകയാണ്. അതോടെ നമുക്ക് കൈയും കാലും വിറക്കാൻ തുടങ്ങി. ഞാൻ മാറി നിന്നിട്ട് പിള്ളേരോട് പറഞ്ഞു ‘ഇത് നമുക്ക് പണി കിട്ടുമെന്ന്’.
അപ്പോള്‍ ജഗതി ചേട്ടൻ ചാക്കുമായിട്ട് വരുന്ന സീനിനു വേണ്ടി മേക്കപ്പ് ഇട്ടോണ്ടിരിക്കുകയാണ്. അതിനിടയില്‍ പുള്ളി ഇതെല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു. നമ്മള്‍ എന്ത് ചെയ്യും? ക്യാമറാമാൻ വന്നു കഴിഞ്ഞാലുടന്‍, ‘അതെന്താണ്, അത് കറക്റ്റ് അല്ലല്ലോ...’ എന്ന് പറയും. അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് വന്നാലും ഇത് കണ്ടു പിടിക്കും. പക്ഷേ ഇവരാരും വന്നു കഴിഞ്ഞിട്ടും ഒന്നും പറയുന്നില്ല. ഷോട്ട് ഇങ്ങനെ വയ്ക്കാമെന്നൊക്കെ ഇവര്‍ പരസ്പരം പറയുന്നുണ്ട്. സീനെടുക്കുന്ന സമയത്ത്, ജഗതി ചേട്ടൻ നോക്കുമ്പോള്‍ അപ്പോഴവിടെയിരിക്കുന്ന പ്രോപ്പർട്ടി എല്ലാം അന്നത്തേതിലും ശോഷിച്ച പ്രോപ്പർട്ടിയാണെന്ന് കണ്ടു. പുള്ളി ആ സെക്കൻഡില് നമ്മളെ രക്ഷപ്പെടുത്താൻ വേണ്ടി അതിലൊരു സാധനം എടുത്തിട്ട്, ‘ഈ ചെറുതെങ്കില്‍ ചെറുത്, അതാണെങ്കിലും പോട്ടെ...’ എന്നൊരു ഡയലോഗ് അതില്‍ പ്രസന്റ് ചെയ്‌തു. അതും ഞങ്ങളെ രക്ഷപെടുത്താന്‍ വേണ്ടിയാണത് ചെയ്ത്. സീൻ കഴിഞ്ഞപ്പോള്‍ പുള്ളി ഇങ്ങനെ എന്നെ നോക്കിയിട്ട് പറഞ്ഞു, ‘ചിലവണ്ട്ട്ടാ’ എന്ന്. നമ്മുടെ കയ്യില്‍ നിന്ന് അങ്ങനെ ഒരുപാട് പാളിച്ചകള്‍ വരും. പക്ഷേ ഇവരെ​പ്പോ​ലെയുള്ള ആര്‍ട്ടിസ്റ്റുകള്‍ കൈത്താങ്ങായി മാറും.
അന്നത്തെ താരങ്ങള്‍ സ്ക്രിപ്റ്റ് ഭയങ്കരമായിട്ട് ശ്രദ്ധിക്കും. വായിക്കണം എന്നുള്ളതാണ്. ആർട്ട് ഡയറക്‌ടർ മാത്രമല്ല അവിടെ നില്‍ക്കുന്ന അസിസ്‌റ്റന്റ് അടക്കം അസോസിയേറ്റ് അടക്കം എല്ലാവരും വായിക്കണം. ‘കനല്‍’ എന്ന സിനിമ ചെയ്യുന്ന സമയത്ത് ലാലേട്ടൻ കൊഞ്ചു കട്ട് ചെയ്യുന്ന സീൻ ഉണ്ട്. അന്ന് കൊഞ്ചു കട്ട് ചെയ്യാനായിട്ട് ഷെഫിനെയും കൊണ്ടുവന്നിട്ടുണ്ട്. അവരൊക്കെ അത്ര ബ്രില്ലിയന്റ് ആണെന്ന് ആ സീനൊക്കെ ചെയ്യുമ്പോഴാണ് മനസ്സിലാകുന്നത്. അപ്പോഴാണ് എനിക്ക് അത് മനസിലായത്. ഈ സീൻ എടുക്കുന്ന സമയത്ത് ഞാൻ കൊഞ്ച് കൊണ്ടുവന്ന് വച്ചു. ലാലേട്ടനാണെങ്കില്‍ ഒറ്റ ഷോട്ടില്‍ ആ കൊഞ്ച് കട്ട് ചെയ്‌തു. ശരിക്കും കൊഞ്ച് കട്ട് ചെയ്യാനും പുള്ളി പഠിച്ചിട്ടൊന്നുമല്ല. എന്നാലുമത് കൂളായി ചെയ്തു. അതു കഴിഞ്ഞ് പെട്ടെന്ന് ഇങ്ങനെ നോക്കിയിട്ട് പറഞ്ഞു, ‘മോനെ സ്ക്രിപ്പ്റ്റ് വായിച്ചില്ലേ ഞാനിപ്പോ ഇവിടെ വന്നു നില്‍ക്കുമ്പോള്‍ ഒരു കുപ്പി ഒക്കെ വേണ്ടേ? ഞാൻ ഈ വീട്ടിലേക്ക് വരുമ്പോള്‍ ഒരു ഡ്രിങ്ക്സിന്റെ കുപ്പി വേണ്ടേ. ഒന്നുമില്ലെങ്കില്‍ ഒരു വൈൻ ആണെങ്കിലും മതി’ എന്ന് പറഞ്ഞു.
അതു കേട്ടപ്പോള്‍ ശരിയാണെന്ന് തോന്നി ഞങ്ങള്‍ പെട്ടെന്ന് വൈൻ കിട്ടാൻ വേണ്ടി ഓട്ടം തുടങ്ങി. കല്യാണി വൈനും ലോക്കല്‍ വൈനും ഒക്കെയാണ് കൊണ്ട് വന്നത്. അപ്പോള്‍ പുള്ളി പറഞ്ഞു, ‘ഈ സിനിമയില്‍ ഞാൻ എവിടെയാ നില്‍ക്കുന്നത്? ഈ വീട് എവിടെയാ? എന്റെ സ്‌റ്റാൻഡേർഡ് എന്താണെന്നുള്ളത് കൂടി നോക്കണ്ടേ’ എന്ന്. അവസാനം ആലപ്പാട്ടിലെ ഒരു വീട്ടില്‍ നിന്ന് നല്ല സ്‌പാനിഷ് വൈൻ വരുത്തിച്ചു.
ആ വൈൻ കൊണ്ടുവന്നു വയ്ക്കുകയും ചെയ്തു. പക്ഷേയത് പൊട്ടിക്കാതെ അവർക്ക് തിരിച്ച്‌ കൊടുക്കണം. ഇതൊക്കെ ഞങ്ങള്‍ക്ക് വരുന്ന അബദ്ധങ്ങളാണ്. അത് ലാലേട്ടനും അറിയാം. വൈൻ കൊണ്ടുവന്നു വച്ചപ്പോള്‍ പുള്ളി ഞങ്ങളെ നോക്കി ചിരിച്ചു. ‘പൊട്ടിക്കെട്ടേടാ..’ എന്ന് ചോദിച്ചു. പുള്ളി പൊട്ടിക്കൂല എന്ന് ഞങ്ങള്‍ക്കറിയാം. പൊട്ടിച്ചാല്‍ ഞങ്ങള്‍ക്ക് പണി കിട്ടും എന്ന് പുള്ളിക്ക് അറിയാം. പുള്ളി പൊട്ടിച്ചില്ല. അത്രക്ക് ഈ ഡെഡിക്കേറ്റഡ് ആണ് ഇവരൊക്കെ...’’ മില്‍ട്ടണ്‍ പറഞ്ഞു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മില്‍ട്ടണ്‍ ഇത് പറഞ്ഞത്.




















Tags

  • jagathy sreekumar
  • art director milton thomas

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Saritha Balakrishnan supports Vismaya Mohanlal (Image Source: Facebook)

‘മോഹൻലാലിന്റെ മകളല്ലേ,ഒതുങ്ങി ജീവിച്ചൂ​ടേ’യെന്നാണ് ചിലര്‍ക്ക്; മുന്നോട്ടു പോകൂ വിസ്മയ, ഇവര്‍ക്കു മുന്നിൽ തോറ്റുകൊടുക്കാനുള്ളതല്ല ഈ ‘തുടക്കം’; കുറിപ്പുമായി സരിത ബാലകൃഷ്ണന്‍

photo-www.instagram.com/randeephooda/

അസം പ്രളയം: ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബോളിവുഡ് താരം രൺദീപ് ഹൂഡ

ഷൂട്ട് കഴിഞ്ഞ് 6 മാസത്തിനുശേഷം ക്ലൈമാക്‌സ് മാറ്റി; കറുപ്പ് സാമിയ്ക്ക് മുന്നില്‍ നിന്ന് പ്രാര്‍ത്ഥിച്ചു; സൂര്യ പറയുന്നു

ഷൂട്ട് കഴിഞ്ഞ് 6 മാസത്തിനുശേഷം ക്ലൈമാക്‌സ് മാറ്റി; കറുപ്പ് സാമിയ്ക്ക് മുന്നില്‍ നിന്ന് പ്രാര്‍ത്ഥിച്ചു; സൂര്യ പറയുന്നു

photo-www.instagram.com/kareenakapoorkhan/

‘എന്റെ മിറര്‍ സെല്‍ഫികള്‍ എപ്പോഴും പെര്‍ഫെക്ട് ആണ്, ഞാന്‍ എന്റെ സ്വന്തം ഫേവറേറ്റാണ്’; ചിത്രങ്ങളുമായി കരീന കപൂര്‍

‘അദ്ദേഹമില്ലായിരുന്നെങ്കിൽ ആ സിനിമ വിജയിക്കില്ലായിരുന്നു, അർപ്പണബോധമുള്ള നടൻ’: പ്രദീപ് റാവത്തിനെ അനുസ്മരിച്ച് ആമിർ ഖാൻ

‘അദ്ദേഹമില്ലായിരുന്നെങ്കിൽ ആ സിനിമ വിജയിക്കില്ലായിരുന്നു, അർപ്പണബോധമുള്ള നടൻ’: പ്രദീപ് റാവത്തിനെ അനുസ്മരിച്ച് ആമിർ ഖാൻ

ബ്ലൗസ് ധരിച്ചാലും പ്രശ്‌നം ഇല്ലെങ്കിലും; വിമര്‍ശനങ്ങള്‍ ഉണ്ടാകും, എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ കഴിയില്ല; സായ് പല്ലവിയുടെ വേഷത്തെക്കുറിച്ച് നടി സുരഭി ദാസ്

ബ്ലൗസ് ധരിച്ചാലും പ്രശ്‌നം ഇല്ലെങ്കിലും; വിമര്‍ശനങ്ങള്‍ ഉണ്ടാകും, എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ കഴിയില്ല; സായ് പല്ലവിയുടെ വേഷത്തെക്കുറിച്ച് നടി സുരഭി ദാസ്

Comments