ചെന്നൈ: കാവേരി ജല തർക്കവും മേക്കെദാട്ടു അണക്കെട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി ജോസഫ് വിജയ്‌യും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും തമ്മിൽ വാക്പോര് നടന്നു. കാവേരീ നദീജല ചർച്ചയ്ക്കായി ബെംഗളൂരു സന്ദർശിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത പ്രതിപക്ഷനേതാവിനോട് ജനങ്ങൾക്ക് വേണ്ടി എന്തിനും തയ്യാറാണെന്നായിരുന്നു വിജയ്‌യുടെ മറുപടി.
ബെംഗളൂരു സന്ദർശിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തെയും ചോദ്യം ചെയ്തപ്പോൾ, ശത്രുരാജ്യങ്ങൾ പോലും ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമ്പോൾ, അയൽ സംസ്ഥാനവുമായി ചർച്ച നടത്തുന്നതിൽ തെറ്റില്ലെന്ന് വിജയ് പറഞ്ഞു. "ഈ ശ്രമത്തിലൂടെ അപമാനിതനായാൽ എന്തുചെയ്യുമെന്ന് ചിലർ ചോദിച്ചു. അത് സംഭവിച്ചാലും തമിഴ്നാട് ജനതയ്ക്കുവേണ്ടി അപമാനം ഏറ്റുവാങ്ങാൻ ഞാൻ തയ്യാറാണ്," മുഖ്യമന്ത്രി പറഞ്ഞു.
അണക്കെട്ട് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക നടത്തുന്ന നീക്കങ്ങളെ തടയാൻ വിജയ് സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്ന് ഉദയനിധി സ്റ്റാലിൻ ആവശ്യപ്പെട്ടു. മേക്കെദാട്ടു അണക്കെട്ടിനെതിരെ നിയമസഭ പ്രമേയം പാസാക്കിയിട്ടുണ്ടെന്നും, പദ്ധതിയെ എതിർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിജയ് മറുപടി നൽകി. തമിഴ്നാട് കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ എന്തുചെയ്യാനും തങ്ങൾ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, കർണാടകയിലെ പാർട്ടികളെല്ലാം ഒറ്റക്കെട്ടായി നിൽക്കുമ്പോൾ, തമിഴ്നാട്ടിൽ സർവ്വകക്ഷ യോഗം വിളിക്കാൻ ടിവികെ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും ഉദയനിധി ചോദിച്ചു.

Comments