ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ തലമുറകളോളം ഒഴിയാബാധയായി പിടികൂടിയിരുന്ന ബോഫോഴ്സ് കേസിന് ഒടുവില്‍ വിരാമം. കേസിലെ നടപടികള്‍ റദ്ദാക്കിയ 2005-ലെ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെയുള്ള അവസാന അപ്പീലും വ്യാഴാഴ്ച സുപ്രീം കോടതി തള്ളിയതോടെ ഇക്കാര്യത്തിലുള്ള നിയമപോരാട്ടം പൂര്‍ണ്ണമായും അവസാനിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും നീണ്ടുനിന്ന അഴിമതിക്കേസുകളിലൊന്നിനാണ് വിരാമമായത്.
മറ്റ് നിയമനടപടികളൊന്നും ഇനി ബാക്കിയില്ലാത്തതിനാല്‍, ഏകദേശം നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം ബോഫോഴ്സ് ക്രിമിനല്‍ കേസിന് പൂര്‍ണ്ണമായും വിരാമമായിരിക്കുകയാണ്. പ്രതിരോധ ഇടപാടിലെ അഴിമതി എന്നതിലുപരി, കോണ്‍ഗ്രസ് പാര്‍ട്ടിയുമായി എപ്പോഴും കൂട്ടിവായിക്കപ്പെടുന്ന ഏറ്റവും നീണ്ടുനിന്ന രാഷ്ട്രീയ മുദ്രയായിരുന്നു വിവാദം. 40 വര്‍ഷം പിന്നിടുമ്പോഴും, കോടതിമുറികള്‍ക്കപ്പുറം പാര്‍ട്ടിയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ കാഴ്ചപ്പാടിനെ സ്വാധീനിക്കാന്‍ ഈ വിഷയം ഇന്നും തുടരുന്നുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
സ്വീഡിഷ് ആയുധ നിര്‍മ്മാതാക്കളായ ബോഫോഴ്സില്‍ നിന്ന് 155 എം.എം പീരങ്കികള്‍ വാങ്ങുന്നതിനുള്ള 1,437 കോടി രൂപയുടെ കരാറില്‍ നിയമവിരുദ്ധമായി കമ്മീഷന്‍ കൈപ്പറ്റിയെന്ന് 1987 ഏപ്രിലില്‍ സ്വീഡിഷ് റേഡിയോ ആരോപിച്ചതോടെയാണ് ഈ വിവാദത്തിന് തുടക്കമാകുന്നത്. രാജീവ് ഗാന്ധി സര്‍ക്കാര്‍ ഈ ആരോപണങ്ങള്‍ നിഷേധിക്കുകയും താനോ തന്റെ സര്‍ക്കാരോ യാതൊരുവിധ കോഴപ്പണവും പറ്റിയിട്ടില്ലെന്ന് രാജീവ് ഗാന്ധി വ്യക്തിപരമായി ഉറപ്പിച്ചു പറയുകയും ചെയ്തു. ഈ കേസില്‍ അദ്ദേഹത്തിനെതിരെ ഒരിക്കലും കുറ്റപത്രം സമര്‍പ്പിക്കപ്പെടുകയോ ഏതെങ്കിലും കോടതി ശിക്ഷിക്കുകയോ ചെയ്തിട്ടില്ല. ഇത് പിന്നീട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം തന്നെയുണ്ടാക്കുകയായിരുന്നു.
രാജീവ് ഗാന്ധിയുടെ മിസ്റ്റര്‍ ക്ലീന്‍ എന്ന പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുകയും 1989-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിന് വഴിവെക്കുകയും ചെയ്ത പ്രധാന വിഷയങ്ങളിലൊന്നായി ബോഫോഴ്സ് വിവാദത്തെ രാഷ്ട്രീയ നിരീക്ഷകരും ചരിത്രകാരന്മാരും വ്യാപകമായി വിലയിരുത്തുന്നു.

Comments