മുംബൈ: മുംബൈ നഗരത്തിലെ സുപ്രധാന സ്ഥലങ്ങൾക്കും പ്രമുഖ വ്യക്തികൾക്കും എതിരെ ബോംബ് ആക്രമണം ഉണ്ടാകുമെന്ന് ഭീഷണി. മേയർ റിതു തവ്ഡെയ്ക്കാണ് ഭീഷണി ഇമെയിൽ ലഭിച്ചത്. തുടർച്ചയായി മൂന്നു തവണ ഭീഷണി എത്തിയെന്ന് മേയർ പറഞ്ഞു. ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളും പ്രത്യേക ലക്ഷ്യങ്ങളും സന്ദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓഗസ്റ്റ് 15 ന് മുമ്പ് സ്ഫോടനങ്ങൾ നടത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്.
"ഖാലിസ്ഥാൻ സിന്ദാബാദ്" എന്ന് പരാമർശിച്ചതോടൊപ്പം, "സിഖുകാർക്ക് സ്വാതന്ത്ര്യദിനമില്ല" എന്നും അവകാശപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരെയും ലക്ഷ്യമിടുന്നതായി സന്ദേശത്തിൽ പറയുന്നുണ്ട്.
സ്കൂളുകൾ, മെട്രോ, സ്റ്റോക്ക് എക്സ്ചേഞ്ച്, പ്രമുഖ വ്യക്തികൾ എന്നിവർക്ക് നേരെ ആക്രമണമുണ്ടാകുമെന്ന് കാണിച്ച് ഭീഷണി ഇമെയിൽ ലഭിച്ചതിനെ തുടർന്ന് മുംബൈ പോലീസ് സൈബർ അന്വേഷണം ആരംഭിച്ചു. സ്കൂളുകൾ, മെട്രോ ശൃംഖല, സ്റ്റോക്ക് എക്സ്ചേഞ്ച്, മേയറുടെ ഓഫീസ് എന്നിവിടങ്ങളിൽ സ്ഫോടനം നടത്തുമെന്നാണ് ഏറ്റവും പുതിയ സന്ദേശത്തിൽ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.മേയറുടെ ഔദ്യോഗിക ഇമെയിൽ ഐഡിയിലേക്കാണ് സന്ദേശം ലഭിച്ചത്.
വിവിധ സ്ഥലങ്ങളിൽ കാർ ബോംബുകളും ഐഇഡി സ്ഫോടകവസ്തുക്കളും സ്ഥാപിക്കുമെന്നാണ് ഇമെയിലിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഘാട്കോപ്പർ, മരോൾ നക, അന്ധേരി, ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് തുടങ്ങിയ പ്രധാന സ്ഥലങ്ങളും സന്ദേശത്തിൽ പരാമർശിച്ചിട്ടുണ്ട്. കുട്ടികളെ സ്കൂളുകളിലേക്ക് അയക്കരുതെന്നും മുംബൈ മെട്രോയിലൂടെ യാത്ര ചെയ്യരുതെന്നും മാതാപിതാക്കളോട് സന്ദേശത്തിൽ ആവശ്യപ്പെടുന്നുണ്ട്.
ഉച്ചയ്ക്ക് 12:11-ഓടെ "മുംബൈ സ്തംഭിപ്പിക്കുമെന്നും" ഉച്ചയ്ക്ക് 3:11-ഓടെ മേയറുടെ ഓഫീസിൽ ആക്രമണം നടത്തുമെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നു. കൂടാതെ, "ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ തകർക്കുക", ഓഗസ്റ്റ് 15-ലെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ അട്ടിമറിക്കുക എന്നിവയാണ് ലക്ഷ്യമെന്നും പറയുന്നു.
മേയറുടെ ഓഫീസിന് ലഭിക്കുന്ന ഇതേപോലെയുള്ള മൂന്നാമത്തെ ഭീഷണി ഇമെയിൽ ആണിത്. സംഭവത്തിൽ മുംബൈ പോലീസ് ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇമെയിലിന്റെ ഐ.പി വിലാസവും ഉറവിടവും കണ്ടെത്താനായി സൈബർ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Comments