നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജോസഫ് വിജയ്‌ക്കെതിരെ നല്‍കിയ വിവാഹമോചന ഹര്‍ജി പിന്‍വലിച്ച് അദ്ദേഹത്തിന്റെ ഭാര്യ സംഗീത സ്വര്‍ണലിങ്കം. വിവാഹമോചനം വേണ്ടെന്ന് ചെങ്കല്‍പേട്ട് കോടതിയില്‍ അവര്‍ അറിയിച്ചു.
27 വര്‍ഷം നീണ്ടുനിന്ന ദാമ്പത്യം അവസാനിപ്പിക്കാനായി കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഗീത കോടതിയെ സമീപിച്ചത്. വിജയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നുള്‍പ്പെടെ സംഗീത ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. വെളളിയാഴ്ചയാണ് കേസ് ചെങ്കല്‍പേട്ട് കുടുംബ കോടതിക്കു മുന്‍പാകെ എത്തിയത്. തമിഴ്‌നാട് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാല്‍ മുഖ്യമന്ത്രി വിജയ് നേരിട്ട് ഹാജരായില്ല. അദ്ദേഹത്തിന് വേണ്ടി അഭിഭാഷകനാണ് ഹാജരായത്.
നിലവില്‍ ലണ്ടനിലുളള സംഗീത ഓണ്‍ലൈന്‍ ആയാണ് കോടതിയില്‍ ഹാജരായത്. സംഗീതയുടെ നിലപാട് രേഖപ്പെടുത്തിയ കോടതി, ഹര്‍ജി പിന്‍വലിക്കുന്നതിനുളള തുടര്‍ നിയമനടപടികള്‍ പിന്നീട് പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2021-ല്‍ വിജയ്ക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് കണ്ടെത്തിയതാണ് ഈ പ്രശ്‌നങ്ങളുടെയെല്ലാം തുടക്കമെന്ന് വിവാഹമോചന ഹര്‍ജിയില്‍ സംഗീത ആരോപിച്ചിരുന്നു. ഈ ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പ് നല്‍കിയിരുന്നെങ്കിലും, യാതൊരു കുറ്റബോധവുമില്ലാതെ അദ്ദേഹം അത് തുടര്‍ന്നുവെന്നാണ് ഹര്‍ജിയിലെ വാദം. തനിക്ക് മുന്‍പ് ലഭിച്ചിരുന്ന സൗകര്യങ്ങള്‍ വിജയ് പിന്‍വലിക്കുകയും സാമ്പത്തികമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതായും സംഗീത പരാതിപ്പെട്ടു.

Comments