ന്യൂഡൽഹി: ജെൻ സി വിഭാഗങ്ങളുമായുള്ള ആശയവിനിമയത്തിന്റെ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വ്യാഴാഴ്ച ഇൻസ്റ്റാഗ്രാമിൽ "ആസ്ക് മി എനിതിംഗ്" സെഷൻ നടത്തി. വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങൾ, സ്ത്രീകളുടെ വിദ്യാഭ്യാസം, രാഷ്ട്രീയം തുടങ്ങി ബാറ്റ്മാൻ പോലുള്ള ലഘുവായ വിഷയങ്ങളിൽ വരെ അദ്ദേഹം ചോദ്യങ്ങൾക്ക് മറുപടി നൽകി. ഇതിനിടയിൽ ഒരു ചോദ്യം ശ്രദ്ധിക്കപ്പെട്ടു. ബിജെപിയിൽ നിന്ന് തനിക്ക് ഏറ്റവും പ്രിയപ്പെട്ട രാഷ്ട്രീയ നേതാവ് ആരാണെന്ന ചോദ്യമായിരുന്നു അത്.
ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറാതെ രാഹുൽ പറഞ്ഞ പേര് മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെതായിരുന്നു. തങ്ങൾ തമ്മിൽ നല്ല സൗഹൃദമുണ്ടെന്നു പറഞ്ഞ രാഹുൽ സൈനിക ചരിത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവിനെ പ്രശംസിക്കുകയും ചെയ്തു. വിദ്യാർത്ഥികളുമായും യുവ വോട്ടർമാരുമായും സംവദിക്കാൻ രാഹുൽ ഗാന്ധി ഇൻസ്റ്റാഗ്രാം വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാർ, മറ്റ് രാഷ്ട്രീയ നേതാക്കൾ എന്നിവരെല്ലാം ജെൻ സി പ്രേക്ഷകരിലേക്ക് എത്തിച്ചേരാൻ ശ്രമിക്കുന്നതോടെ ഈ പ്ലാറ്റ്‌ഫോം രാഷ്ട്രീയ പ്രചാരണത്തിന്റെ ഒരു പ്രധാന പോർക്കളമായി മാറിയിരിക്കുകയാണ്.
റിക്രൂട്ട്മെന്റ് പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ ജാർഖണ്ഡിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം "തകർന്നുപോയി" എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഗണിക്കാൻ കക്ഷിരാഷ്ട്രീയ ഭേദമന്യേ സർക്കാരുകൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു."രാജ്യത്ത് നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെയുള്ളതാണ്. ഞാൻ കോട്ടയിലും ഡെറാഡൂണിലും ഇത് പറഞ്ഞിട്ടുണ്ട്, അല്ലാഹാബാദിലും ഞാൻ ഇത് പറയും, നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നു കഴിഞ്ഞു. അത് താങ്ങാനാവാത്തതും അടിച്ചമർത്തുന്നതുമാണ്," രാഹുൽ ഗാന്ധി പറഞ്ഞു.
"ഇന്ത്യയിലെ സ്ത്രീകൾ നമ്മുടെ ഏറ്റവും വലിയ ശക്തിയാണ്. സമൂഹത്തിലും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലും കോർപ്പറേറ്റ് മേഖലയിലും സ്ത്രീകളോട് പെരുമാറുന്ന രീതി എനിക്ക് ഇഷ്ടമല്ല. നിങ്ങൾ ആത്മവിശ്വാസമുള്ളവരായിരിക്കുക, ധീരരായിരിക്കുക, നിങ്ങളായിരിക്കുന്നതുപോലെ ശക്തരായിരിക്കുക, നിങ്ങൾക്ക് പൂർണ്ണ പിന്തുണയുമായി ഞങ്ങൾ ഒപ്പമുണ്ട്," അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസത്തിന്റെ അവസ്ഥയെക്കുറിച്ച് സംസാരിച്ച രാഹുൽ ഗാന്ധി, ഈ സംവിധാനം "ചിന്തകരെ നശിപ്പിക്കുന്നതിൽ തിരക്കിലാണ്" എന്ന് ആരോപിച്ചു. ആർഎസ്എസ് "കൈയടക്കിയ" ശേഷം, യുവജനങ്ങളിൽ സ്വതന്ത്ര ചിന്തയെ നിരുത്സാഹപ്പെടുത്തുന്നതിലേക്ക് അതിന്റെ ശ്രദ്ധ മാറിയെന്നും അദ്ദേഹം അവകാശപ്പെട്ടു.നിങ്ങൾ ബാറ്റ്മാനാണോ എന്ന് ചോദിച്ചപ്പോൾ, "ഞാനും ബാറ്റ്മാനും ഒരേ മുറിയിൽ ഉണ്ടായിരുന്നതായി ആരും കണ്ടിട്ടില്ല എന്ന് മാത്രം പറയാം" എന്ന് രാഹുൽ ഗാന്ധി തമാശയായി പറഞ്ഞു.

Comments