നല്ല ഉറക്കം നമ്മുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. ദിവസം ഏഴോ എട്ടോ മണിക്കൂർ ഉറങ്ങുന്നുണ്ടോ എന്ന് ശ്രദ്ധിക്കാറുണ്ടെങ്കിലും, ഉറങ്ങുന്ന അന്തരീക്ഷം ആ ഉറക്കത്തിന്റെ ഗുണനിലവാരത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് പലരും ഓർക്കാറില്ല. മുറിയിൽ ലൈറ്റ് ഇട്ട് ഉറങ്ങുന്നത് ഇതിലൊരു ഉദാഹരണമാണ്. എന്നാൽ ഇങ്ങനെ ലൈറ്റ് ഇട്ട് ഉറങ്ങുന്നത് സുരക്ഷിതമാണോ?
പ്രമുഖ ഒബ്‌സ്റ്റട്രീഷ്യനും ഗൈനക്കോളജിസ്റ്റുമായ ഡോ. മിതാലി റാത്തോഡ് രാത്രിയിലെ വെളിച്ചം ഹോർമോൺ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കുന്നു.
വെളിച്ചവും ഹോർമോണുകളും തമ്മിലുള്ള ബന്ധം
ശരീരത്തിലെ ഹോർമോൺ സമതുലിതാവസ്ഥ നിലനിർത്തുന്നതിൽ ഉറക്കത്തിന് പ്രധാന പങ്കുണ്ട്. അതിനാൽ രാത്രിയിലെ വെളിച്ചം ഉറക്കത്തെ തടസ്സപ്പെടുത്തുമ്പോൾ അത് ഹോർമോണുകളെയും ബാധിക്കുന്നു. ആർത്തവ ചക്രത്തിലെ വിവിധ ഘട്ടങ്ങൾ (Menstrual, Follicular, Ovulatory, Luteal) ശരീരത്തിന്റെ ജീവശാസ്ത്രപരമായ ഘടികാരമായ 'സർക്കാഡിയൻ റിഥം' (Circadian Rhythm) തെറ്റുന്നതിനോട് ഏറെ സംവേദനക്ഷമതയുള്ളവയാണ്.
രാത്രിയിലെ വെളിച്ചം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ:
മെലറ്റോണിന്റെ കുറവ്: മുറിയിലെ ലൈറ്റിൽ നിന്നോ ഫോൺ, മറ്റ് ഗാഡ്‌ജെറ്റുകൾ എന്നിവയിൽ നിന്നുള്ള ബ്ലൂ ലൈറ്റിൽ നിന്നോ ഉള്ള വെളിച്ചം 'മെലറ്റോണിൻ' (Melatonin) എന്ന ഹോർമോണിന്റെ ഉത്പാദനത്തെ കുറയ്ക്കുന്നു. ഉറങ്ങാൻ സമയമായി എന്ന് ശരീരത്തിന് സന്ദേശം നൽകുന്നതും പ്രത്യുൽപാദന ആരോഗ്യത്തെയും ഹോർമോൺ സന്തുലനാവസ്ഥയെയും സഹായിക്കുന്നതും ഈ ഹോർമോണാണ്.
കോർട്ടിസോൾ വർദ്ധനവ്: മെലറ്റോണിൻ ഉത്പാദനം തടസ്സപ്പെടുമ്പോൾ ഉറക്കം കൃത്യമാകാതെ വരികയും, ഇത് സമ്മർദ്ദ ഹോർമോണായ 'കോർട്ടിസോൾ' (Cortisol) കൂടാൻ കാരണമാവുകയും ചെയ്യുന്നു.
ഇൻസുലിൻ തടസ്സവും വീക്കവും: കോർട്ടിസോൾ കൂടുമ്പോൾ അത് ഇൻസുലിൻ നിയന്ത്രണത്തെ ദോഷകരമായി ബാധിക്കുന്നു. ഇത് ശരീരത്തിൽ വീക്കങ്ങൾക്കും (Inflammation) തുടർന്ന് ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും പ്രത്യുൽപാദന പ്രശ്നങ്ങൾക്കും വഴിവെക്കുന്നു.

Comments