
ന്യൂഡൽഹി: ചൈനയുമായുള്ള യഥാർത്ഥ നിയന്ത്രണരേഖയിലെ (എൽ.എ.സി) സാഹചര്യം ഇന്ത്യയും ചൈനയും വീണ്ടും വിലയിരുത്തി. അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും തെറ്റിധാരണകൾ ഒഴിവാക്കാനും നിലവിലുള്ള നയതന്ത്ര-സൈനിക സംവിധാനങ്ങൾ തുടർന്നും പ്രയോജനപ്പെടുത്താൻ ഇരുരാജ്യങ്ങളും ധാരണയിലെത്തി.
അതിർത്തി നിർണയം, അതിർത്തി മാനേജ്മെന്റ്, അതിർത്തി കടന്നുള്ള സഹകരണം എന്നിവയും ചർച്ചയിൽ ഉൾപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ന്യൂഡൽഹിയിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്കുശേഷമാണ് മന്ത്രാലയത്തിന്റെ പ്രതികരണം.
ഇന്ത്യ-ചൈന അതിർത്തി കാര്യങ്ങളുമായി ബന്ധപ്പെട്ട കൂടിയാലോചന-ഏകോപന വർക്കിങ് മെക്കാനിസത്തിന്റെ (ഡബ്ല്യു.എം.സി.സി) 36-ാമത് യോഗത്തിലാണ് ചർച്ച നടന്നത്. ഇന്ത്യൻ സംഘത്തിന് വിദേശകാര്യ മന്ത്രാലയത്തിലെ ഈസ്റ്റ് ഏഷ്യ ജോയിന്റ് സെക്രട്ടറി സുജിത് ഘോഷും, ചൈനീസ് സംഘത്തിന് വിദേശകാര്യ മന്ത്രാലയത്തിലെ ബൗണ്ടറി ആൻഡ് ഒഷ്യാനിക് അഫയേഴ്സ് വിഭാഗം ഡയറക്ടർ ജനറൽ ഹൗ യാൻകചയും നേതൃത്വം നൽകി.







Comments