ന്യൂഡൽഹി: ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത് ജെൻ സി, ജെൻ ആൽഫ അംഗങ്ങളുമായി നടത്തിയ സംവാദത്തെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം കടുക്കുന്നു. ഇന്ത്യയിലെ യുവതയ്ക്ക് മോഹൻ ഭഗവതിന്റെ അംഗീകാരമോ സർട്ടിഫിക്കറ്റോ ആവശ്യമില്ലെന്ന് കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.
പാർലമെന്റിന് പുറത്തു മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രിയങ്കയുടെ വിമർശനം. മുംബൈയിലെ നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ ജെൻ സി, ജെൻ ആൽഫ പ്രതിനിധികളുമായി മോഹൻ ഭഗവത് നടത്തിയ സംവാദത്തിന് പിന്നാലെയാണ് പ്രതികരണം. യുവതലമുറയുമായി ആർ.എസ്.എസ് ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കത്തെയാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്.
അതേസമയം, ജൂലൈ 20-ലെ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയെയും പ്രിയങ്ക വിമർശിച്ചു. വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ വിശദീകരണം നൽകണമെന്നും, തെറ്റുണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. പാർലമെന്റിൽ നിന്ന് ആഭ്യന്തരമന്ത്രി വിട്ടുനിൽക്കുന്നത് ഭയം കൊണ്ടാണെന്നും പ്രിയങ്ക ആരോപിച്ചു.

Comments