തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനും ഉപജീവന മാർഗങ്ങൾ ഉറപ്പാക്കുന്നതിനുമായി നടപ്പാക്കുന്ന മൈക്രോ പ്ലാൻ പദ്ധതിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 4,21,30,250 രൂപ അനുവദിച്ചു. ദുരന്തത്തിൽപ്പെട്ട കുടുംബങ്ങൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ സഹായകമായ പദ്ധതിയുടെ ഭാഗമായാണ് ധനസഹായം അനുവദിച്ചിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ഓരോ ദുരന്തബാധിത കുടുംബത്തിനും രണ്ട് ലക്ഷം രൂപ വീതം ലഭിക്കും. പൂർണമായും തിരിച്ചടവില്ലാത്ത ഈ സഹായം സ്വയം തൊഴിൽ ആരംഭിക്കുന്നതിനായാണ് നൽകുന്നത്.
മൈക്രോ പ്ലാൻ പദ്ധതിയുടെ ധനസഹായം ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് നേരത്തെ ദുരന്തബാധിതർ കുടുംബശ്രീ ഓഫീസിൽ പ്രതിഷേധവുമായി എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് തുക അനുവദിച്ചത്. ഉപജീവന മാർഗങ്ങൾ വീണ്ടെടുക്കാൻ ഈ സാമ്പത്തിക സഹായം ദുരന്തബാധിത കുടുംബങ്ങൾക്ക് വലിയ പിന്തുണയാകും.

Comments