സോഷ്യല്‍ മീഡിയയില്‍ വൈറലായ കല്യാണി ഗാനത്തിന് ചുവടുവെച്ച് നര്‍ത്തകിയും നടിയും ഇന്‍ഫ്‌ളുവന്‍സറുമായ സൗഭാഗ്യ വെങ്കിടേഷ്. കറുപ്പ് നിറമുളള വസ്ത്രമണിഞ്ഞ് അതിമനോഹരമായി ഡാന്‍സ് ചെയ്യുന്ന സൗഭാഗ്യയെ വീഡിയോയില്‍ കാണാം.
കല്യാണിയില്‍ ശ്രേയ ഘോഷാല്‍ ആലപിച്ച ഭാഗത്തിനാണ് സൗഭാഗ്യയുടെ ഡാന്‍സ. ചുരുങ്ങിയ സമയത്തിനുളളില്‍ ഒരു മില്യനിലധികം കാഴ്ചക്കാരെയാണ് വീഡിയോ സ്വന്തമാക്കിയത്. സെലിബ്രിറ്റികളടക്കം നിരവധിപ്പേര്‍ വീഡിയോയില്‍ ലൈക്കും കമന്റും ചെയ്തിട്ടുണ്ട്. ഡാന്‍സ് അടിപൊളിയായിട്ടുണ്ടെന്നാണ് ആരാധകര്‍ കുറിക്കുന്നത്.

നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകള്‍ സൗഭാഗ്യ സമൂഹമാധ്യമത്തില്‍ സജീവമാണ്. സൗഭാഗ്യയുടെ കുടുംബത്തിന് ഏറെ ആരാധകരുണ്ട്. അഭിനേത്രി, നര്‍ത്തകി, സോഷ്യല്‍ മീഡിയ താരം എന്നി നിലകളിലെല്ലാം പ്രശസ്തയാണ് സൗഭാഗ്യ. നടനും സോഷ്യല്‍ മീഡിയ താരവുമായ അര്‍ജുന്‍ സോമശേഖരനാണ് സൗഭാഗ്യയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും സുദര്‍ശന എന്ന ഒരു മകളുണ്ട്.
സോഷ്യല്‍ മീഡിയ അടക്കി വാഴുകയാണ് കല്യാണി. ഒറിജിനല്‍ ട്രാക്ക് പാടിയ അര്‍ജുന്‍, കെഡിഎസ്, ഫിഫ്റ്റി 4, റോണ്‍ എന്നിവര്‍ക്കൊപ്പം ശ്രേയ ഘോഷാലുമെത്തിയപ്പോള്‍ പുതിയ പാട്ട് വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. സാനിയ അയ്യപ്പനാണ് വിഡിയോയിലുള്ളത്. തന്റെ ലുക്കു കൊണ്ടും മാസ്മരിക നൃത്തത്തിലൂടേയും സാനിയ കയ്യടി നേടുകയാണ്. സോഷ്യല്‍ മീഡിയയിലെങും കല്യാണിയാണിപ്പോള്‍ ചര്‍ച്ച.

Comments