More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഇറാൻ യുദ്ധത്തിൽ എണ്ണ മാത്രമോ പ്രധാനം? 96 ലക്ഷം പ്രവാസികളെ നമ്മൾ മറന്നോ?

Authored by Web Desk | Last updated: 08 Aug 2026, 12:52 PM | 1 min read

Print

ഇന്ധനവില കുതിച്ചുയരുന്നതിനെ കുറിച്ചുള്ള ആശങ്കകൾ പങ്കുവയ്ക്കുമ്പോൾ കൂടുതൽ ആളുകളും ഗർഫ് രാജ്യങ്ങളിൽ മുഴങ്ങുന്ന അപായ സൈറനിൽ ഭയന്ന് നിൽക്കുന്ന പ്രവാസികളെ ചർച്ച ചെയ്തില്ല!

ഇറാൻ യുദ്ധത്തിൽ എണ്ണ മാത്രമോ പ്രധാനം? 96 ലക്ഷം പ്രവാസികളെ നമ്മൾ മറന്നോ?
ന്യൂഡൽഹി: ഫെബ്രുവരിയിൽ ആരംഭിച്ച ഇറാൻ യുദ്ധത്തിൽ നാം ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് ഇന്ധനത്തെക്കുറിച്ചായിരുന്നു - പെട്രോൾ, ഡീസൽ പിന്നെ പാചകവാതകം. ഇന്ധനവില കുതിച്ചുയരുന്നതിനെ കുറിച്ചുള്ള ആശങ്കകൾ പങ്കുവയ്ക്കുമ്പോൾ കൂടുതൽ ആളുകളും ഗർഫ് രാജ്യങ്ങളിൽ മുഴങ്ങുന്ന അപായ സൈറനിൽ ഭയന്ന് നിൽക്കുന്ന പ്രവാസികളെ ചർച്ച ചെയ്തില്ല!

ഗൾഫ് നാടുകളിൽ ഏകദേശം 9.6 ദശലക്ഷം (96 ലക്ഷം) ഇന്ത്യക്കാരാണ് ജീവിക്കുന്നത്. ഇവരിൽ ഭൂരിഭാഗവും യുദ്ധത്തിന്റെ നേരിട്ടുള്ളതോ അല്ലാത്തതോ ആയ പ്രത്യാഘാതങ്ങൾ നേരിടുന്ന ആറ് ഗൾഫ് രാജ്യങ്ങളിലാണ് കഴിയുന്നത്. പാർലമെന്റിൽ സമർപ്പിച്ച കണക്കുകൾ പ്രകാരം, വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് 2025 ജനുവരി വരെ മിഡിൽ ഈസ്റ്റിൽ 96,79,121 ഇന്ത്യക്കാരുണ്ട്. ഇതിൽ 95.7 ലക്ഷത്തിലധികം പേരും നോൺ-റെസിഡന്റ് ഇന്ത്യൻസ് (എൻആർഐ) ആണ് - അതായത് ഗൾഫിൽ ജോലികൾ ചെയ്ത് ജീവിക്കുന്ന സാധാരണക്കാർ. ലോകമെമ്പാടുമുള്ള പ്രവാസി ഇന്ത്യക്കാരിൽ 55 ശതമാനത്തിലധികവും ഈ പ്രദേശത്താണുള്ളത്.

ഭൂരിഭാഗം എൻആർഐകളും കേരളം, തമിഴ്നാട്, ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. യു‌എഇയിൽ ആണ് ഏറ്റവും കൂടുതൽ പ്രവാസികൾ ജീവിതമാർഗം തേടുന്നത് - 40 ലക്ഷം. തൊട്ടുപിന്നിൽ സൗദി അറേബ്യയും കുവൈറ്റുമുണ്ട്. ഒമാൻ, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലും നമ്മുടെ പ്രവാസികൾ ജോലിനോക്കുന്നുണ്ട്.

ഇന്ത്യക്കാർ കൂടുതലുള്ള ഗൾഫ് രാജ്യങ്ങളിലെല്ലാം തന്നെ അമേരിക്കൻ സൈനിക ആസ്ഥാനങ്ങളുമുണ്ട്. അതായത് ഇറാൻ അമേരിക്കയ്ക്ക് നൽകുന്ന തിരിച്ചടികൾക്കെല്ലാം നമ്മുടെ പ്രവാസികൾ ഭയക്കണം. അമേരിക്കൻ സേനാ ആസ്ഥാനങ്ങൾ മാത്രമല്ല ഈ രാജ്യങ്ങളിലെ എണ്ണ-ഷിപ്പിംഗ് അടിസ്ഥാന സൗകര്യങ്ങളും ഇറാനിയൻ മിസൈലുകളുടെയും ഡ്രോണുകളുടെയും ലക്ഷ്യമായി മാറിയിരിക്കുന്നു.

പ്രധാനപ്പെട്ട ആറ് ഗൾഫ് നാടുകളിൽ നിന്ന് ഇതയധികം ഇന്ത്യക്കാരെ തിരിച്ചെത്തിക്കുക എന്നത് അസാധ്യമായ കാര്യം തന്നെയാണ്. എന്നാൽ, പ്രതിസന്ധി നിരീക്ഷിക്കുന്നതിനായും നമ്മുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി വിദേശകാര്യ മന്ത്രാലയം 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഗൾഫിലെ ഇന്ത്യൻ എംബസികളും സഹായങ്ങൾക്കായി സജീവമാണ്. അതേസമയം, ഇറാനിൽ നിന്ന് അർമേനിയ, അസർബൈജാൻ വഴി 2,557 ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചിട്ടുണ്ട്. എന്നാൽ, 7,000ത്തോളം ഇന്ത്യക്കാർ ഇപ്പോഴും ഇറാനിൽ തുടരുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

Tags

  • iran war
  • nri
  • gulf states

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

‘ഒരിക്കൽ കയറിയവർ പിന്നീട് ഈ ബസിൽ കയറില്ല’; കെഎസ്ആർടിസി യാത്രാനുഭവം പങ്കിട്ട് അനിൽ അക്കര

photo- Representative

മുതലപ്പൊഴിയിൽ പ്രതികൂല കാലാവസ്ഥ; കാണാതായ ഷിജിനായി തിരച്ചില്‍ നിര്‍ത്തി സ്കൂബ സംഘം

photo-facebook

ഡൊണൾഡ് ട്രംപിന്റെ മരുമകന്‍ ആലപ്പുഴയില്‍; ഹൗസ് ബോട്ട് യാത്ര തുടങ്ങി ; വൈകിട്ട് മടങ്ങും

സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണം; നിർദേശം നൽകി കേരള സർക്കാർ

സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണം; നിർദേശം നൽകി കേരള സർക്കാർ

photo ; facebook

യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക വഴിതേടുന്നു; വ്യോമസേനക്ക് പരിമിതിയുണ്ടെന്ന് യു എസ് സൈനിക നേതൃത്വം

മരിച്ചത് എന്നാണെന്ന് വ്യക്തമല്ല; ബെംഗളൂരുവിലെ വീട്ടിൽ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി

മരിച്ചത് എന്നാണെന്ന് വ്യക്തമല്ല; ബെംഗളൂരുവിലെ വീട്ടിൽ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി

Comments