ആറാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് തെന്നിന്ത്യന്‍ താരം റാണാ ദഗ്ഗുബാട്ടിയും ഭാര്യ മിഹീക ബജാജും. 2020 ആഗസ്റ്റ് എട്ടിന് കോവിഡ് സമയത്തായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മാത്രം സാന്നിധ്യത്തിലായിരുന്നു അന്ന് ചടങ്ങുകള്‍ നടന്നിരുന്നത്.
വിവാഹവാര്‍ഷിക ദിനത്തില്‍ മിഹീക സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പ്രത്യേക ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്. വിവാഹ നിമിഷങ്ങളുടെ മനോഹരമായ ചിത്രത്തോടൊപ്പം '08.08.2020' എന്ന് മാത്രമാണ് താരം അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. പ്രിയപ്പെട്ട താരജോഡികൾക്ക് ആശംസകളുമായി നിരവധി ആരാധകരും സഹപ്രവര്‍ത്തകരുമാണ് രംഗത്തെത്തിയിരിക്കുന്നത്.

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് മിഹീകയും റാണയും വിവാഹിതരാകുന്നത്. നാഗചൈതന്യ, അല്ലു അര്‍ജുന്‍, റാം ചരണ്‍, ഉപാസന, സാമന്ത തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ഹൈദരാബാദ് സ്വദേശിയായ മിഹീക ബജാജ് അറിയപ്പെടുന്ന ഒരു ബിസിനസുകാരിയാണ്. 'ഡ്യൂ ഡ്രോപ്പ് ഡിസൈന്‍ സ്റ്റുഡിയോ' എന്ന പേരില്‍ ഇന്റീരിയര്‍ ഡെക്കര്‍ ഷോറൂം നടത്തുന്ന മിഹീക, വെഡ്ഡിംഗ് പ്ലാനിംഗും ഇവന്റുകളും ചെയ്തുവരുന്നുണ്ട്.

Comments