കാസർഗോഡ്: എൽ.പി വിദ്യാർത്ഥികൾക്കായി നടത്തിയ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറെ പുകഴ്ത്തുന്ന തരത്തിലുള്ള ചോദ്യം ഉൾപ്പെടുത്തിയതിൽ പ്രതിഷേധം ശക്തം. കാസർഗോഡ്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്കൂളുകൾക്ക് നൽകിയ ചോദ്യാവലിയിലാണ് വിവാദ ചോദ്യം ഉൾപ്പെട്ടത്. സംഭവത്തിൽ മന്ത്രി എം. ഷംസുദ്ദീൻ റിപ്പോർട്ട് തേടി.
‘ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആരാണ്?’ എന്ന ചോദ്യത്തിന് ഉത്തരമായി വി.ഡി. സവർക്കറെയാണ് നൽകിയിരുന്നത്. ടൈ ബ്രേക്കർ ചോദ്യമായാണ് ഇത് ഉൾപ്പെടുത്തിയത്.
ചരിത്രം വളച്ചൊടിച്ച് വിദ്യാർത്ഥികളെ പഠിപ്പിക്കാനുള്ള ശ്രമമാണിതെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും സംഘടന വ്യക്തമാക്കി.
സംഭവത്തിൽ എം.എസ്.എഫ് ജില്ലാ കമ്മിറ്റി വിദ്യാഭ്യാസ മന്ത്രിക്കും ഡി.ഡി.ഇക്കും പരാതി നൽകി. സംഘപരിവാറിന് സ്വാതന്ത്ര്യസമരത്തിൽ പങ്കാളിത്തമുണ്ടാക്കാനുള്ള ശ്രമമാണ് യു.ഡി.എഫ് സർക്കാരിന്റേതെന്ന് എസ്.എഫ്.ഐ ആരോപിച്ചു.
അതേസമയം, സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു. എ.ഇ.ഒമാരോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്.

Comments