ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങൾ. ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഏറെക്കാലത്തിന് ശേഷമുള്ള കൂടിക്കാഴ്ച ബി.ജെ.പി–അകാലിദൾ സഖ്യം പുനഃസ്ഥാപിക്കുമെന്ന ചർച്ചകൾക്ക് വീണ്ടും ശക്തി പകർന്നു.
കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തെ തുടർന്നാണ് 2020ൽ അകാലിദൾ എൻ.ഡി.എ വിട്ടത്. ഇതോടെ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ബി.ജെ.പി–അകാലിദൾ സഖ്യം അവസാനിച്ചു. തുടർന്ന് ഇരുപാർട്ടികളും തനിച്ച് മത്സരിക്കാനുള്ള നീക്കങ്ങളിലായിരുന്നു.
എന്നാൽ ആം ആദ്മി പാർട്ടിയെയും കോൺഗ്രസിനെയും നേരിടുമ്പോൾ പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് സഖ്യചർച്ചകൾ വീണ്ടും സജീവമാക്കിയത്.
മോദി–സുഖ്ബീർ കൂടിക്കാഴ്ച സംബന്ധിച്ച ഔദ്യോഗിക വിശദാംശങ്ങൾ പൂർണമായി പുറത്തുവന്നിട്ടില്ല. പഞ്ചാബിലെ ക്രമസമാധാന നില, വികസന വിഷയങ്ങൾ, മണ്ഡല പുനർനിർണയം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായെന്നാണ് റിപ്പോർട്ടുകൾ.
സഖ്യത്തിൽ അന്തിമ ധാരണയായാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയും അകാലിദളും എൻ.ഡി.എ മുന്നണിയായി ഒരുമിച്ച് മത്സരിക്കും. സഖ്യസാധ്യത സംബന്ധിച്ച ചർച്ചകൾ തുടരുകയാണെന്നും വരും ദിവസങ്ങളിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നുമാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ സൂചന.

Comments