തിരുവനന്തപുരം : മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവം. സിപിഐഎമ്മിന്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് പ്രതിഷേധം. സിപിഐഎമ്മിന്റെ നേതൃത്വത്തിൽ മത്സ്യത്തോഴിലാളികളാണ് റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തിയത്. കളിയിക്കാവിള – കഴക്കൂട്ടം റോഡ് ഉപരോധിക്കുന്നു. വാഹനങ്ങൾ പോലീസ് വഴിതിരിച്ച് വിടുന്നു.
മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി ഷിജിനായുള്ള തെരച്ചിൽ ഒൻപതാം ദിവസത്തിലേക്ക് കടക്കവെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മുതലപ്പൊഴിയില്‍ സ്‌കൂബ ടീം നടത്തുന്ന തിരച്ചില്‍ നിര്‍ത്തി. തെരച്ചിലിനായി നാലംഗ സ്കൂബ സംഘം സ്ഥലത്തെത്തി. അഞ്ചുതെങ്ങ് സ്വദേശിയായ ഷിജിൻ അപകടത്തിൽപെട്ട സ്ഥലമുൾപ്പെടെ കേന്ദ്രീകരിച്ചായിരിക്കും സ്കൂബ സംഘം പരിശോധന നടത്തുക.
മുങ്ങല്‍ വിദഗ്ധര്‍ ഇതുവരെയും സ്ഥലത്ത് എത്തിയിട്ടില്ലെന്ന് ഷിജിന്റെ ഭാര്യാ സഹോദരി നേരത്തെ പരാതിപ്പെട്ടിരുന്നു. തിരഞ്ഞെടുക്കപ്പെട്ട മത്സ്യത്തൊഴിലാളികളും മുങ്ങല്‍ വിദഗ്ധരും രാവിലെ അഞ്ച് മണി മുതല്‍ സംയുക്തമായി തിരച്ചില്‍ നടത്തുമെന്നാണ് മന്ത്രി അറിയിച്ചിരുന്നത്. എല്ലാ ഏജൻസികളെയും ഏകോപിപ്പിച്ചുകൊണ്ട് ഷിജിനായി തെരച്ചിൽ ശക്തമായി തുടരുകയാണെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.

Comments