ദില്ലി: ഡീപ്ഫേക്ക്, വ്യാജപ്രചാരണം എന്നിവ തടയാൻ മെറ്റയുടെ അൽഗോരിതത്തിലും കണ്ടന്റ് മോഡറേഷനിലും മാറ്റങ്ങൾ വേണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചു. സർക്കാർ നൽകുന്ന നിർദേശങ്ങളിൽ ഉടൻ നടപടി സ്വീകരിക്കണമെന്നും മോർഫ് ചെയ്ത ചിത്രങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകളും വേഗത്തിൽ നീക്കം ചെയ്യണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
ഡാറ്റ ലോക്കലൈസേഷൻ ചട്ടങ്ങൾ കൃത്യമായി പാലിക്കണമെന്നും കേന്ദ്രം നിർദേശിച്ചു. ഡീപ്ഫേക്ക് നിയന്ത്രിക്കുന്നതിൽ മെറ്റയും സർക്കാരും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കാനും തീരുമാനമായി. വിഷയത്തിൽ അടുത്തയാഴ്ച വീണ്ടും ചർച്ച നടത്തും.

Comments