തിരുവനന്തപുരം; കേരളത്തിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ ദേശീയ ഗീതമായ വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്ന് സംസ്‌ഥാന സര്‍ക്കാരിന്റെ നിര്‍ദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്‌ഥാനത്തില്‍ സംസ്‌ഥാന ചീഫ് സെക്രട്ടറി തദ്ദേശഭരണ സെക്രട്ടറിക്ക് ഇതുസംബന്ധിച്ചു നിര്‍ദേശം നല്‍കി. ഇതോടെ സ്വാതന്ത്ര്യദിനാഘോഷങ്ങളിലെ വന്ദേമാതരം ആലാപനം സംസ്‌ഥാനത്തും രാഷ്‌ട്രീയ വിവാദത്തിന് വഴിതുറന്നു.
കേന്ദ്ര മാര്‍ഗനിര്‍ദേശപ്രകാരം സംസ്‌ഥാന ഗീതത്തിന് ശേഷം വന്ദേമാതരവും അതിനു പിന്നാലെ ദേശീയഗാനവും ആലപിക്കണം. സംസ്‌ഥാനഗീതമില്ലാത്ത ചടങ്ങുകളില്‍ ആദ്യം വന്ദേമാതരവും തുടര്‍ന്ന് ദേശീയഗാനവും. 'വന്ദേമാതരം' കവിതയിലെ ആറ് ചരണങ്ങളും പൂര്‍ണമായി ആലപിക്കണമെന്ന നിര്‍ദേശമാണ് വിവാദത്തിനു കാരണം.
ദേശീയ ഗാനത്തിന്റെ ഔദ്യോഗിക ആലാപന സമയവും നിര്‍ദേശത്തില്‍ വ്യക്‌തമാക്കിയിട്ടുണ്ട്. ദേശീയ ഗാനം ആലപിക്കുമ്പോള്‍ വരികളും ചിഹ്നങ്ങളും ഉള്‍പ്പെടെ കൃത്യമായി പാലിക്കണമെന്ന നിര്‍ദേശവും കേന്ദ്രം നല്‍കിയിട്ടുണ്ട്. സംസ്‌ഥാനങ്ങള്‍ തങ്ങളുടെ കീഴിലുള്ള സ്‌ഥാപനങ്ങള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് തദ്ദേശ സെക്രട്ടറിക്ക് സംസ്‌ഥാന ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയത്.
വന്ദേമാതരം പൂര്‍ണമായി ആലപിക്കേണ്ടതില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്.
യു.ഡി.എഫ്. നേതൃത്വത്തിലുള്ള വി.ഡി. സതീശന്‍ മന്ത്രിസഭ അധികാരമേറ്റ ചടങ്ങില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചത് നേരത്തേ വിവാദമായിരുന്നു. വിമര്‍ശനം ഉയര്‍ന്നപ്പോള്‍, ചടങ്ങ് സംഘടിപ്പിച്ചത് ഗവര്‍ണറുടെ ഓഫീസാണെന്നും സര്‍ക്കാരിന് ഉത്തരവാദിത്വമില്ലെന്നുമായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിശദീകരണം. എന്നാല്‍ ഇപ്പോള്‍ സംസ്‌ഥാന സര്‍ക്കാര്‍ തന്നെ വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്ന നിര്‍ദേശം നല്‍കിയതോടെ വിമര്‍ശനവുമായി പ്രതിപക്ഷവും രംഗത്തെത്തി.
സുനില്‍ ജെ. സണ്ണി
'വന്ദേമാതരം': ഭരണപക്ഷത്തും എതിര്‍പ്പ്
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ 'വന്ദേമാതരം' പൂര്‍ണമായി ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദേശത്തില്‍ ഭരണപക്ഷത്തും ഭിന്നസ്വരം.'വന്ദേമാതര'ത്തിന്റെ ആദ്യഭാഗം മാത്രമേ ആലപിക്കുകയുള്ളൂ എന്നത് യു.ഡി.എഫിന്റെയും യു.പി.എയുടെയും അഖിലേന്ത്യാ തലത്തിലുള്ള വ്യക്‌തമായ നയമാണെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ പുതിയ നിര്‍ദേശത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമേ കൂടുതല്‍ പ്രതികരിക്കാനാകൂ. വിഷയത്തിലെ നിയമപരമായ വശങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്ന നിര്‍ദേശം രാജ്‌ഭവന്റെയോ ഗവര്‍ണറുടെയോ ഇടപെടലിനെത്തുടര്‍ന്നുണ്ടായതാണെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്‌ഭവനില്‍നിന്ന് നിര്‍ദേശം ലഭിച്ചപ്പോള്‍ അത് കൈമാറുക മാത്രമാണ് ചീഫ് സെക്രട്ടറി ചെയ്‌തതെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇത് സംസ്‌ഥാന സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന നിയമമോ നിര്‍ദേശമോ അല്ലെന്നും മന്ത്രി പറഞ്ഞു.

Comments