മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് സംവിധായകന്‍ ഫാസിലിന്റേത്. മകന്‍ ഫഹദും ഫര്‍ഹാനും മരുമകള്‍ നസ്രിയയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളാണ്.
ഇപ്പോഴിതാ ഫഹദ് ഫാസിലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് ഫര്‍ഹാന്‍. ഫഹദിനൊപ്പമുളള ചിത്രങ്ങളും ഫര്‍ഹാന്‍ പങ്കുവച്ചിട്ടുണ്ട്. 'ഹാപ്പി ബര്‍ത്ത് ഡേ ഷാനു' എന്നാണ് ഫര്‍ഹാന്‍ ചിത്രങ്ങള്‍ക്ക് ഒപ്പം കുറിച്ചത്. പോസ്റ്റിന് താഴെയായി നിരവധിപ്പേര്‍ ഫഹദിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തിയിട്ടുണ്ട്.

രാജീവ് രവി സംവിധാനം ചെയ്ത് 2014-ല്‍ റിലീസ് ആയ ' ഞാന്‍ സ്റ്റീവ് ലോപസ്' എന്ന സിനിമയിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചതാണ് ഫര്‍ഹാന്‍ ഫാസില്‍. പിന്നീട് ഭീഷ്മ പര്‍വ്വം, തുടരും തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചു.

Comments