കുവൈത്ത്‌സിറ്റി: പ്രവാസജീവിതം താത്കാലികമായി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ശ്രീംലാല്‍ മുരളിക്ക് കേരള അസോസിയേഷന്‍ കുവൈത്തിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. ദീര്‍ഘകാലം കേരള അസോസിയേഷന്‍ കുവൈത്തിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചുള്ള വ്യക്തിയാണ് ശ്രീംലാല്‍ മുരളി.കേരള അസോസിയേഷന്‍
ജനറല്‍ സെക്രട്ടറി, ജനറല്‍ കോര്‍ഡിനേറ്റര്‍ കൂടാതെ ലോകകേരള സഭാ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട് അദ്ദേഹം.
അസോസിയേഷന്‍ പ്രസിഡന്റ് ബിവിന്‍ തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ലോക കേരള സഭാംഗങ്ങളായ മണിക്കുട്ടന്‍ എടക്കാട്ട്, വിനോദ് വലൂപ്പറമ്പില്‍, ജോയിന്റ് സെക്രട്ടറി അമൃത് സെന്‍, ശൈലേഷ് കുമാര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷാജി രഘുവരന്‍, ബേബി ഔസേഫ്, സ്റ്റെല്ലസ് ജോസഫ്, ബൈജു തോമസ്, അബ്ബാസിയ മേഖല കണ്‍വീനര്‍ സലില്‍ മുഹമ്മദ് , ഉണ്ണിമായ ഉണ്ണികൃഷ്ണന്‍,മുജീബ് മുഹമ്മദ്, ശ്രീഹരികുമാര്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
ശ്രീoലാല്‍ മുരളിക്കുള്ള കേരള അസോസിയേഷന്റെ ഉപഹാരം പ്രസിഡന്റ് ബിവിന്‍ തോമസ് സമ്മാനിച്ചു. തുടര്‍ന്ന് നടന്ന മറുപടി പ്രസംഗത്തില്‍ ശ്രീoലാല്‍ മുരളി കേരള അസോസിയേഷനൊപ്പമുള്ള തന്റെ പ്രവാസകാല ഓര്‍മ്മകള്‍ പങ്കുവെച്ചു. ചടങ്ങിന് ജനറല്‍ സെക്രട്ടറി ഷംനാദ് എസ് തോട്ടത്തില്‍ സ്വാഗതവും ട്രെഷറര്‍ അനില്‍ കെ.ജി നന്ദിയും രേഖപ്പെടുത്തി

Comments