മുംബൈ: മുംബൈയിൽ പുതിയ സിനിമയെക്കുറിച്ച് ചർച്ച ചെയ്യാനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചുവരുത്തി 33 കാരിയായ നടിയെ പീഡിപ്പിച്ച കേസിൽ 73 കാരനായ ചലച്ചിത്ര സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിലായി. സിനിമ ചർച്ചയുടെ പേരിൽ നടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് കേസ്.
'ബഡേ ദിൽവാലാ' (1999), 'ജോരു കാ ഗുലാം' (2000) തുടങ്ങിയ ചിത്രങ്ങളിലൂടെ അറിയപ്പെടുന്ന സംവിധായകനാണ്. സംഭവം നടന്നത് മുംബൈയിലെ മാൽവാനിയിലുള്ള പ്രതിയുടെ വസതിയിലാണ്. നിയമനടപടിയുടെ ഭാഗമായി ബോരിവലി ഹോളിഡേ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ആഗസ്റ്റ് 12 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
2016-ൽ ലോഖണ്ഡ്‌വാലയിൽ വെച്ചാണ് നടി പ്രതിയെ പരിചയപ്പെട്ടത്. പിന്നീട് സിനിമയുടെ തിരക്കഥ ചർച്ച ചെയ്യാൻ മാൽവാനിയിലെ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയപ്പോഴാണ് സംഭവം നടന്നത്. പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധം കെടുത്തിയ ശേഷം വീഡിയോ ചിത്രീകരിക്കുകയും, അത് കാണിച്ച് ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചെന്നുമാണ് നടിയുടെ പരാതിയിൽ പറയുന്നത്.
മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ മേധയിലുള്ള ഒരു ഫാംഹൗസിൽ നിന്നാണ് പോലീസ് പ്രതിയെ പിടികൂടി മുംബൈയിലെത്തിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

Comments