തിരുവനന്തപുരം: വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ പുല്ലുവിളയിലെ വീട്ടിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂറും സന്ദർശനം നടത്തി. മത്സ്യത്തൊഴിലാളിയെ കാണാതായി പത്ത് ദിവസം കഴിഞ്ഞപ്പോഴാണ് മന്ത്രിമാർ കുടുംബത്തെ ആശ്വസിപ്പിക്കാനായി എത്തിയത്. കുടുംബത്തെ ആശ്വസിപ്പിക്കുന്നതിനൊപ്പം പരിമിതികളെക്കുറിച്ചായിരുന്നു മന്ത്രിമാരുടെ ചർച്ച.
മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാവാത്തതിൽ സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രിമാരുടെ സന്ദർശനം. ചില അവസരങ്ങളിൽ കാണാതായവർ മൂന്നും നാലും ദിവസം കഴിഞ്ഞ് തിരിച്ചെത്തിയിട്ടുണ്ട്. അതിനാൽ നമ്മൾ പ്രതീക്ഷയോടെ തെരച്ചിൽ തുടരുകയാണ് എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കുടുംബത്തിന്റെ ബുദ്ധിമുട്ടും വേദനയും നൂറു ശതമാനവും ഉൾക്കൊള്ളുന്നു. എങ്ങനെയെങ്കിലും തിരച്ചിൽ പൂർത്തിയാക്കി ജീവനോടെ കൊണ്ടുവരാനാണ് ഞങ്ങൾ ശ്രമിക്കുന്നത് എന്നും ചെന്നിത്തല കുടുംബത്തെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.
അതേസമയം സംഭവം നടന്ന് പത്ത് ദിവസമായിട്ടും കുടുംബത്തെ സന്ദർശിക്കാതിരുന്നത് തിരച്ചിലിന് പ്രാധാന്യം നൽകിയതുകൊണ്ടാണെന്ന് ഫിഷറീസ് മന്ത്രി പറഞ്ഞു. ഗോൾഡൻ അവറിൽ ചെയ്യേണ്ട എസ്‌ഒപി തീരുമാനിക്കും. വകുപ്പ് ഡിജിറ്റിലൈസ് ചെയ്യും, കാലാവസ്ഥാ പ്രവചനം കൂടുതൽ കാര്യക്ഷമമാക്കും. കടലിൽ പോയിക്കഴിഞ്ഞ് കടൽ ക്ഷോഭം ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിൽ അത് അറിയിക്കാനായി ടു-വേ കമ്യൂണിക്കേഷൻ അത്യാവശ്യമാണെന്നും ഇപ്പോഴത്തെ പശ്ചാത്തലത്തിൽ ഇക്കാര്യങ്ങളെല്ലാം വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി വി ഡി സതീശനെതിരെ ആഞ്ഞടിച്ച് ജോണിന്റെ മക്കള്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി കടലിന്റെ മക്കളെ അപമാനിക്കുന്ന നിലപടാണ് എടുത്തതെന്ന് ജോണിന്റെ മകൾ ജിജി കുറ്റപ്പെടുത്തി. എന്നാൽ, മുഖ്യമന്ത്രി അങ്ങനെയൊന്നും ചെയ്യില്ല എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇനിയൊരാൾക്കും ഇത്തരത്തിൽ സംഭവിക്കരുതെന്ന് ജോണിന്റെ മകൻ പറഞ്ഞു. ഉത്തരവാദിത്തം മുൻ സർക്കാരിനുമേൽ വച്ച് കയ്യൊഴിയാനാവില്ല എന്നും മകൻ പറഞ്ഞു.

Comments