അതീവ സുരക്ഷാ മേഖലയായ പെരിയാർ കടുവ സങ്കേതത്തിനുള്ലിൽ അനുമതിയില്ലാതെ ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തി തമിഴ്‌നാട് സംഘം. വനംവകുപ്പിന്റെയോ പൊലീസിന്റെയോ മുൻകൂർ അനുമതി ലഭിക്കാതെയാണ് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഡ്രോൺ പറത്തിയത്. മുല്ലപ്പെരിയാർ കനാലിന്റെയും അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വനമേഖലയുടെയും ദൃശ്യങ്ങളാണ് ഈ സംഘം നിയമവിരുദ്ധമായി ചിത്രീകരിച്ചത്.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ തുറന്ന ദിവസമാണ് വിവാദമായ ഈ സംഭവം അരേറിയത്. തുടർന്ന് ചിത്രീകരിച്ച ദൃശ്യങ്ങൾ പെരിയകുളം എംഎൽഎ തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിടുകയും ചെയ്തു. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ വ്യാപകമായ വിമർശനമാണ് കേരളത്തിൽ നിന്ന് ഉയരുന്നത്.
കടുവ സങ്കേതങ്ങൾ പോലുള്ള പരിസ്ഥിതിലോല പ്രദേശങ്ങളിൽ ഡ്രോൺ ഉപയോഗിക്കുന്നതിന് കർശനമായ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തി തമിഴ്നാട് സംഘം നടത്തിയ ഈ നിയമവിരുദ്ധ നടപടിക്കെതിരെ കേരള വനംവകുപ്പ് കർശന നിയമനടപടി സ്വീകരിക്കുമെന്നാണ് സൂചന.

Comments