കോഴിക്കോട്: കുറ്റ്യാടി നിട്ടൂരിൽ മൂന്ന് യുവാക്കൾക്ക് നേരെ മാരകായുധങ്ങളുമായി ആക്രമണം. നിട്ടൂർ മൊട്ടന്തറ സ്വദേശികളായ ഷോജിൻ, ബബിൻ, അശ്വിൻ എന്നിവർക്കാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി 10 മണിയോടെ മൊട്ടന്തറയിലാണ് സംഭവം.
രണ്ട് ബൈക്കുകളിലായി എത്തിയ പത്തിലേറെ പേരടങ്ങുന്ന സംഘം വാൾ, വാക്കത്തി തുടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ച് യുവാക്കളെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഷോജിനെയും ബബിനെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും അശ്വിനെ തൊട്ടിൽപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് അധികൃതർ അറിയിച്ചത്.
ഒരു യുവതിയുമായുള്ള അടുപ്പത്തെച്ചൊല്ലി ആക്രമണത്തിനിരയായ യുവാക്കളും പ്രതികളും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നതായി കുറ്റ്യാടി പൊലീസ് പറഞ്ഞു. ഇതാണ് പിന്നീട് സംഘർഷത്തിലേക്ക് വഴിമാറിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ശ്രീജിത്ത് എന്നയാളാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
സംഘത്തിലുണ്ടായിരുന്ന മറ്റ് പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഊർജിതമാക്കിയതായും കുറ്റ്യാടി പൊലീസ് അറിയിച്ചു.

Comments