ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസ് 2026 വെള്ളി മെഡൽ ജേതാവ് നരേന്ദർ ബെർവാൾ വർഷങ്ങൾക്ക് മുമ്പ് പാകിസ്താൻ എതിരാളി നടത്തിയ പരാമർശം പ്രധാനമന്ത്രി മോദിയോട് പങ്കുവെച്ചു. തന്റെ കഥ കേട്ട മോദിക്ക് ചിരി അടക്കാൻ സാധിച്ചില്ല എന്നും ബെർവാൾ പറയുന്നു.
2015-ലെ വേൾഡ് മിലിട്ടറി ഗെയിംസിൽ തന്റെ ആദ്യ മത്സരം ഒരു പാകിസ്താൻ ബോക്സറുമായാണ് നടന്നതെന്ന് നരേന്ദർ ബെർവാൾ ഓർത്തെടുത്തു. അതിർത്തിയിലെ സംഘർഷങ്ങൾ കാരണം പാകിസ്താനോട് തോൽക്കരുതെന്ന് സൈനിക ഉദ്യോഗസ്ഥർ തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി അദ്ദേഹം പറഞ്ഞു. ആ മത്സരത്തിൽ ബെർവാൾ വിജയിക്കുകയും ചെയ്തു. എന്നാൽ ഇരുവർക്കും പരിക്കേറ്റതിനാൽ പിന്നീട് ഒരുമിച്ച് ആശുപത്രിയിലേക്ക് പോകേണ്ടി വന്നു.
ആശുപത്രിയിൽ വെച്ച് പാകിസ്താൻ ബോക്സർ തന്നോട് സംസാരിച്ചതിനെക്കുറിച്ച് ബെർവാൾ വിവരിച്ചു: "നിന്റെ പേര് നരേന്ദ്രയാണ്, നിന്റെ പരിശീലകന്റെ പേര് നരേന്ദ്രയാണ്, നിങ്ങളുടെ പ്രധാനമന്ത്രിയുടെ പേര് നരേന്ദ്രയാണ്. എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേരിനോട് തന്നെ വെറുപ്പായിരിക്കുന്നു" എന്ന് ആ പാകിസ്താൻ താരം തന്നോട് പറഞ്ഞതായി ബെർവാൾ വ്യക്തമാക്കി. ഈ കഥ കേട്ടപ്പോൾ പ്രധാനമന്ത്രി മോദിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു അത്ലറ്റുകളുമായുള്ള ഈ കൂടിക്കാഴ്ച. കായിക രംഗത്ത് ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിച്ച താരങ്ങളുടെ സംഭാവനകളെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

Comments