ന്യൂഡല്‍ഹി : കേരളം പാസാക്കിയ 2025-ലെ വന്യജീവി സംഘര്‍ഷം കൈകാര്യം ചെയ്യാന്‍ 1972-ലെ കേന്ദ്ര നിയമത്തില്‍ നിലവില്‍ തന്നെ മതിയായ വ്യവസ്ഥകളുണ്ടെന്ന് കേന്ദ്രം. വന്യജീവി ആക്രമണങ്ങൾ തടയുക എന്നത് സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. അടൂര്‍ പ്രകാശ് എംപിയുടെ ചോദ്യത്തിന് വനം സഹമന്ത്രി കീർത്തി വർദ്ധൻ സിങ്ങാണ് മറുപടി നൽകിയത്.
2015ല്‍ ബീഹാറില്‍ വലിയ കൃഷിനാശം വരുത്തിയിരുന്ന നീലക്കാളകളെ കേന്ദ്രം ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചിരുന്നു. 2016ല്‍ ഉത്തരാഖണ്ഡില്‍ കാട്ടുപന്നികളെയുംപ്രഖ്യാപിച്ചു. എന്നാല്‍ കേരളത്തില്‍ കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്നുള്ള സംസ്ഥാനത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യം കേന്ദ്രം പരിഗണിച്ചിരുന്നില്ലായിരുന്നു . ഇതിനെയാണ് 2025 എല്‍ഡിഎഫ് സര്‍ക്കാറിന്റെ് കാലത്ത് ജനവാസ മേഖലകളിലിറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ നടപടികൾക്കു കാത്തുനിൽക്കാതെ വെടിവച്ച് കൊല്ലാൻ അടക്കമുള്ള അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡന് നൽകുന്ന ഭേദഗതി മുന്‍ സംസ്ഥാന സർക്കാർ വരുത്തിയത്. ജനവാസ മേഖലയിൽ ഇറങ്ങി മനുഷ്യരുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന വന്യജീവികളെ കൊല്ലുന്നതിനോ മയക്കുവെടി വെയ്ക്കുന്നതിനോ അനുവദിക്കുന്ന വ്യവസ്ഥയാണ് നിയമ ഭേദഗതിയിലുണ്ടായിരുന്നത്.
അതേസമയംകൊളോണിയല്‍ കാലഘട്ടത്തില്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥരും രാജാക്കന്മാരും മറ്റും നടത്തിയിരുന്ന നിയന്ത്രണമില്ലാത്ത വേട്ടയുടെ പശ്ചാത്തലത്തില്‍ കൊണ്ടുവന്ന വനസംരക്ഷണ നിയമങ്ങളാണ് രാജ്യത്ത് ഇപ്പോഴും നിലവിലുള്ളത്. 1972ല്‍ ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് കൊണ്ടുവന്നതാണ് വന്യജീവി സംരക്ഷണ നിയമം. വളരെ ചുരുക്കം സാഹചര്യത്തിലൊഴികെയുള്ള വന്യമൃഗ വേട്ടകളെ ഈ നിയമം പൂര്‍ണമായും നിരോധിച്ചു. ഈ നിയമത്തിന്റെ സെക്ഷന്‍ 11 അനുസരിച്ച് ഒരു സംസ്ഥാനത്തെ ചീഫ് വൈല്‍ ലൈഫ് വാര്‍ഡനു മാത്രമേ മനുഷ്യരുടെ ജീവന് അപകടകാരികളായതോ അസുഖം ബാധിച്ചതോ മാത്രം മൃഗങ്ങളെ കൊല്ലാനുള്ള അധികാരം നല്‍കാന്‍ കഴിയൂ.

Comments