ബൊഗോട്ട: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ കൊളംബിയയില്‍ കനത്ത ഭൂലചനത്തില്‍ 111 മരണം. റിക്‌ടര്‍ സ്‌കെയിലില്‍ 7.4 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേയും കൊളംബിയയുടെ ഔദ്യോഗിക ഏജന്‍സിയും വ്യക്‌തമാക്കി. പ്രാദേശിക സമയം തിങ്കളാഴ്‌ച രാവിലെ 07.34 ഓടെയായിരുന്നു ഭൂചലനമുണ്ടായത്. നിരവധി കെട്ടിടങ്ങൾ തകർന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുകയാണ്. രാജ്യത്തെ ആറു വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു.
കൊളംബിയയുടെ തലസ്‌ഥാനമായ ബൊഗോട്ടയില്‍നിന്ന് ഏകദേശം 400 കിലോമീറ്റര്‍ പടിഞ്ഞാറുള്ള സാന്‍ ജോസ് ഡെല്‍ പാല്‍മര്‍ എന്ന സ്‌ഥലമാണ് പ്രഭവകേന്ദ്രമായി അടയാളപ്പെടുത്തിയിരിക്കുന്നത്.
അയല്‍ രാജ്യങ്ങളായ ഇക്വിഡോര്‍, വെനസ്വേല, പനാമ എന്നിവിടങ്ങളിലടക്കം ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
ആളുകള്‍ വീടുകളില്‍ നിന്നും കെട്ടിടങ്ങളില്‍ നിന്നും പുറത്തേക്ക് ഓടിരക്ഷപ്പെടുന്ന വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പ്രാഥമിക ഘട്ടത്തിലായതിനാല്‍ നാശനഷ്‌ടങ്ങളുടെയോ ആള്‍നാശത്തിന്റെ വ്യാപ്‌തി വ്യക്‌തമായിട്ടില്ല. ജൂണ്‍ അവസാനം വെനസ്വേലയില്‍ 7.2, 7.5 തീവ്രതയുള്ള ഭൂചലനങ്ങളുണ്ടായിരുന്നു. അന്ന് നൂറുകണക്കിന് കെട്ടിടങ്ങള്‍ തകരുകയും 5,000ത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും ചെയ്‌തിരുന്നു.

Comments