തിരുവനന്തപുരം: സഹപ്രവർത്തകരിൽനിന്ന് യൂണിഫോമിനായി പിരിച്ച പണം തട്ടിയെടുത്ത കേസിൽ പൊലീസ് ട്രെയിനി അറസ്റ്റിൽ. കെഎപി മൂന്നാം ബറ്റാലിയൻ (പത്തനംതിട്ട) ട്രെയിനി പൊലീസുകാരനായ ശംഭു ആർ. കൃഷ്ണനെയാണ് പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്.
യൂണിഫോം കമ്മിറ്റിയിലെ ഏഴംഗങ്ങളിൽ ഒരാളായ ശംഭു, യൂണിഫോം സാമഗ്രികൾ വാങ്ങുന്നതിനും തയ്യലിനുമായി സഹപ്രവർത്തകരിൽനിന്ന് പിരിച്ച 7,18,320 രൂപ തട്ടിയെടുത്തെന്നാണ് കേസ്. ജൂലൈയിലാണ് ട്രെയിനി പൊലീസുകാർ ശംഭുവുമായി ബന്ധപ്പെട്ട അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചത്.
പണം കൈക്കലാക്കിയ ശേഷം ഇയാൾ തുക ഓൺലൈൻ റമ്മി കളിക്കായി ഉപയോഗിച്ചതായാണ് പൊലീസ് കണ്ടെത്തിയത്. സംഭവത്തിൽ പേരൂർക്കട പൊലീസ് കേസെടുത്തിരുന്നു.
പേരൂർക്കട എസ്എപി ബറ്റാലിയൻ കമാൻഡിങ് ഓഫീസർ മുജീബ് റഹ്മാന്റെ പരാതിയിലാണ് നടപടി. ബിഎൻഎസ് 318(4) വകുപ്പ് പ്രകാരമാണ് ശംഭുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Comments