കൊച്ചി: സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ തൊപ്പി എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാദിന് വീണ്ടും പൊലീസ് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ആലുവ റൂറൽ സൈബർ പൊലീസ് നോട്ടീസ് നൽകി. അടുത്തയാഴ്ച ഹാജരാകാനാണ് നിർദേശം.
കേസിൽ മുഹമ്മദ് നിഹാദ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി നേരത്തെ തീർപ്പാക്കിയിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് നിരീക്ഷിച്ചാണ് ഹർജി തീർപ്പാക്കിയത്. അതേസമയം, നിഹാദ് ഒളിവിൽ തുടരുന്നതിനിടെയാണ് പൊലീസ് വീണ്ടും നോട്ടീസ് നൽകിയത്. ഇയാൾക്കെതിരെ നേരത്തെ ലുക്ക്ഔട്ട് സർക്കുലറും പുറപ്പെടുവിച്ചിരുന്നു.
അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആലുവ റൂറൽ സൈബർ പൊലീസ് ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം നിഹാദിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ നിഹാദ് ഒളിവിൽ പോയതിനെ തുടർന്നാണ് ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചത്. ഇയാൾ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിഹാദ് നേരത്തെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. പൊലീസ് നൽകിയ ഔദ്യോഗിക ശുപാർശയുടെയും പ്രത്യേക റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ നിഹാദിന്റെ പ്രധാന യൂട്യൂബ് ചാനൽ നേരത്തെ പൂർണമായും നീക്കം ചെയ്തിരുന്നു. നിയമലംഘനങ്ങൾക്കെതിരായ നടപടിയുടെ ഭാഗമായാണ് ചാനൽ നീക്കം ചെയ്തതെന്നാണ് റിപ്പോർട്ട്. ലക്ഷക്കണക്കിന് സബ്സ്ക്രൈബർമാരുണ്ടായിരുന്ന ചാനലായിരുന്നു ഇത്.

Comments