ന്യൂഡൽഹി: ജാർഖണ്ഡിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെ ഉണ്ടായ പൊലീസ് നടപടിയിൽ മൗനം പാലിക്കുന്നുവെന്നും സഭയിലെ ചർച്ചയിൽ നിന്ന് ഒളിച്ചോടുന്നുവെന്നും ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ എൻഡിഎ എംപിമാർ പാർലമെന്റിന് മുന്നിൽ പ്രതിഷേധ മാർച്ച് നടത്തി.
തങ്ങളുടെ സഖ്യകക്ഷികൾ ഭരിക്കുന്ന സംസ്ഥാനത്ത് വിദ്യാർത്ഥികൾക്ക് നേരെ ലാത്തിച്ചാർജും ജലപീരങ്കിയും പ്രയോഗിച്ചപ്പോൾ രാഹുൽ ഗാന്ധി അതിനെതിരെ പ്രതികരിച്ചില്ലെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചർച്ചയ്ക്ക് തയ്യാറാണെങ്കിലും കോൺഗ്രസ് സഭ സ്തംഭിപ്പിക്കുകയാണെന്നും എൻഡിഎ നേതാക്കൾ കുറ്റപ്പെടുത്തി.
അതേസമയം, കേന്ദ്ര സർക്കാരിന്റെ സമീപനത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്ന് പാർലമെന്റിൽ വിഷയം ശക്തമായി ഉന്നയിക്കാൻ തീരുമാനിച്ചു. വിദ്യാർത്ഥികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ പ്രതിരോധം തീർക്കാനും സർക്കാരിന്റെ വിശദീകരണം തേടാനുമുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷം.
അതേസമയം, ജാർഖണ്ഡിലെ ജെഎസ്എസ്സി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ (എബിവിപി) നേതൃത്വത്തിൽ ജാർഖണ്ഡ് നിയമസഭയിലേക്ക് വൻ മാർച്ചും പ്രതിഷേധവും നടന്നു. സംസ്ഥാനത്തെ റിക്രൂട്ട്‌മെന്റ് പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ജെഎസ്എസ് സി സംയുക്ത ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ റദ്ദാക്കുക, ക്രമക്കേടുകളെക്കുറിച്ച് സിബിഐ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാർത്ഥികൾ ഉന്നയിക്കുന്നത്. വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേരെ പോലീസ് ലാത്തിച്ചാർജും കണ്ണീർ വാതകവും പ്രയോഗിച്ചതിൽ പ്രതിഷേധിച്ച് ബിജെപി ജാർഖണ്ഡിൽ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം ശക്തമായി തുടരുമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

Comments