കൊച്ചി: ആസൂത്രണബോര്‍ഡിലെ തസ്തികയിലേക്ക് നടത്തിയ പരീക്ഷയുമായി ബന്ധപ്പെട്ട കേസില്‍ വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ. പി.എസ്.സി. യ്ക്ക് ആശ്വാസം നല്‍കിക്കൊണ്ട് ഉദ്യോഗാര്‍ത്ഥിക്ക് മാര്‍ക്കും സര്‍ട്ടിഫിക്കേറ്റും നല്‍കേണ്ടതില്ലെന്നും ഈ കാര്യത്തില്‍ വിവരാവകാശ കമ്മീഷന്റ ഉത്തരവ് അടിയന്തിരമായി സ്‌റ്റേ ചെയ്യുന്നതായും പറഞ്ഞു.
ഹൈക്കോടതി സിംഗിള്‍ബഞ്ചിന്റേതാണ് തീരുമാനം. ആസൂത്രണബോര്‍ഡിലെ തസ്തികയിലേക്ക് നടത്തിയ പരീക്ഷയുടെ വിവരങ്ങള്‍ അപേക്ഷകന് നല്‍കണമെന്നായിരുന്നു നേരത്തേ വിവരാവകാശ കമ്മിഷന്‍ നല്‍കിയ ഉത്തരവ്. ഇതാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പി.എസ്.സി. ഹര്‍ജി നല്‍കിയത്.
പ്ലാനിങ് ബോര്‍ഡിലേക്കുള്ള പരീക്ഷയുമായി ബന്ധപ്പെട്ട് മൂന്നാം റാങ്കുകാരന്‍ നല്‍കിയ അപേക്ഷയിലാണ് ഒന്നും രണ്ടും റാങ്കുകാരുടെ വിവരങ്ങള്‍ നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്. എന്നാല്‍ വിവരാവകാശ നിയമത്തിന്‍ വ്യക്തിഗത വിവരങ്ങള്‍ക്ക് സംരക്ഷണമുണ്ടെന്നും ഉദ്യോഗാര്‍ഥികളുടെ മാര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും വ്യക്തിഗത വിവരം ആണെന്നാണ് നല്‍കാനാകില്ലെന്നുമായിരുന്നു പി.എസ്.സിയുടെ വാദം. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ വ്യക്തിവിവരങ്ങളാണ് കൈവശമുള്ളതെന്ന് പി.എസ്. സി. കോടതിയില്‍പറഞ്ഞു.

Comments