കഴുത്തിന് ശസ്ത്രക്രിയ കഴിഞ്ഞ വിവരം പങ്കുവച്ച് നടി ഷക്കീല. ആശുപത്രിയില്‍ നിന്നുളള വീഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെ താരം പങ്കുവച്ചു. കഴുത്തിന് പരിക്കേറ്റതിനെ തുടര്‍ന്ന് കോളര്‍ നെക്ക് ധരിച്ച ഷക്കീലയെയാണ് വീഡിയോയില്‍ കാണാനാവുക.
കിടക്കയില്‍ നിന്നെഴുന്നേല്‍ക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമെല്ലാം പരിചാരകരുടെ സഹായം തേടുന്ന ദൃശ്യങ്ങള്‍ രസകരമായ ട്രോള്‍ രൂപത്തിലാണ് വീഡിയോയില്‍ അവതരിപ്പിച്ചിരിക്കുന്നത്. കിടന്നു കൊണ്ട് മണിക്കൂറുകളോളം ഫോണ്‍ ഉപയോഗിച്ചതാണ് തന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് ഷക്കീല പറയുന്നു.
"അടുത്ത കാലത്ത് എനിക്കൊരു ഓപ്പറേഷൻ ഉണ്ടായിരുന്നു. അതൊരു സർജറിയായിരുന്നു. ഗൗരവമായ ഒരു കാര്യം പറയുകയാണ്. ഫോൺ നമുക്ക് ഏറെ ഉപകാരമുള്ള വസ്തുവാണ്. പക്ഷേ ആവശ്യത്തിലധികം ഉപയോഗിക്കാതിരിക്കുക. കിടക്കയിൽ ചരിഞ്ഞു കിടന്ന് തുടർച്ചയായി നാല് മണിക്കൂർ വരെ ഫോണിൽ ഗെയിം കളിക്കാറുണ്ടായിരുന്നു.
ഇടയ്ക്ക് ചായയോ കാപ്പിയോ കുടിക്കാൻ മാത്രമാണ് എഴുന്നേൽക്കുന്നത്. ചായ കുടിച്ച് വന്ന ശേഷം ഇതേ ഗെയിം കളി. പിന്നെ യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും റീൽ കാണും. ഇതാണ് കഴുത്തിലെ ഞരമ്പുകളെ ബാധിക്കുകയും ഒടുവിൽ സർജറിയിൽ കലാശിക്കുകയും ചെയ്തത്. കുട്ടികളുടെ കയ്യിൽ മൊബൈൽ കൊടുക്കുന്നത് പൂർണമായും ഒഴിവാക്കുക.
നിങ്ങളും പരമാവധി ഒഴിവാക്കുക. എന്റെ വീഡിയോ അടക്കം ഒഴിവാക്കുക, നമുക്ക് ഉപകാരമുള്ള വീഡിയോ മാത്രം കാണുക. അല്ലെങ്കിൽ 3 ലക്ഷം രൂപ പോകും. പൈസ പോകുമെന്ന് മാത്രമല്ല നല്ല വേദനയും ഉണ്ടാകും. ഇപ്പോൾ തന്നെ കുട്ടികളുടെ കയ്യിൽ നിന്ന് മൊബൈൽ വാങ്ങി വയ്ക്കുക.
എന്നെ സ്നേഹിക്കുന്ന എല്ലാവരോടും കൂടി പറയുകയാണ് വളരെ പരിമിതമായി മാത്രം ഫോൺ ഉപയോഗിക്കുക. എല്ലാവരും ആരോഗ്യം നോക്കുക". - ഷക്കീല പറഞ്ഞു.

Comments