അച്ഛന്റെ 93ാം ജന്മദിനം ആഘോഷമക്കി നടി സമീറ റെഡ്ഡി. അച്ഛനൊപ്പമുളള മേനാഹരമായ ഒരു വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചുകൊണ്ടാണ് സമീറ ജന്മദിനാശംസകള്‍ നേര്‍ന്നത്.
‘തുടർന്നും ഓടിക്കൊണ്ടിരിക്കൂ അപ്പാ... 93 വയസ്സ്. ജന്മദിനാശംസകൾ റെഡ്ഡി ഗാരു. ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു. എല്ലാ വർഷവും ഞാൻ ഈ വീഡിയോ ഉണ്ടാക്കാൻ കാത്തിരിക്കുന്നു. അങ്ങനെ ചെയ്യുന്നത് തുടരാൻ ഞാൻ പ്രാർത്ഥിക്കുന്നു’ എന്നായിരുന്നു വീഡിയോയ്ക്കൊപ്പം സമീറ കുറിച്ചത്.

തന്റെ ഈ പ്രായത്തിലും ഊർജ്ജവും ചെറുപ്പവും നിലനിർത്തുന്നതിന്റെ രഹസ്യം അച്ഛൻ വീഡിയോയിൽ പങ്കുവെക്കുന്നുണ്ട്. പോസിറ്റീവായ ചിന്താഗതിയും ഒപ്പം കുടുംബത്തിന്റെയും മൂന്ന് പെൺമക്കളുടെയും സ്നേഹസാന്നിധ്യവുമാണ് തനിക്ക് എല്ലാ കാര്യത്തിലും കരുത്ത് നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ ആശംസകൾ അറിയിച്ചെത്തുന്നത്.
തെന്നിന്ത്യൻ സിനിമകളിലും ബോളിവുഡിലും ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന നായികയാണ് സമീറ റെഡ്ഡി. നിരവധി സൂപ്പർഹിറ്റ് സിനിമകളിലാണ് താരം നായികയായി എത്തിയത്. സംരംഭകനായ അക്ഷയ് വർധയാണ് സമീറയുടെ ഭർത്താവ്. ഹാൻസ്, നൈറ എന്നിങ്ങനെ രണ്ട് മക്കളാണ് ഈ ദമ്പതികൾക്കുള്ളത്.
വിവാഹശേഷം സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരമാണ് സമീറ. മാതൃത്വം, കുടുംബം, ദൈനംദിന ജീവിതം എന്നിവയെക്കുറിച്ചെല്ലാം തുറന്നുപറഞ്ഞുകൊണ്ട് അവർ സോഷ്യൽ മീഡിയയിൽ വലിയൊരു ഫോളോവേഴ്സ് നിരയെ തന്നെ സ്വന്തമാക്കിയിട്ടുണ്ട്. കുട്ടികൾക്കൊപ്പമുള്ള രസകരമായ വിശേഷങ്ങളും നിമിഷങ്ങളുമെല്ലാം സമീറ നിരന്തരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്. സൂപ്പർമോഡലും വിഡിയോ ജോക്കിയുമായ മേഘന റെഡ്ഡിയും നടി സുഷമ റെഡ്ഡിയുമാണ് സമീറയുടെ സഹോദരിമാർ.

Comments