മുംബൈയിലെ ലോക്കൽ ട്രെയിനുകളിൽ ജെൻസി, ജെൻ ആൽഫ കുട്ടികൾക്കായി പ്രത്യേക കോച്ചുകൾ അനുവദിക്കണമെന്ന ആവശ്യവുമായി ബിജെപി കൗൺസിലർ തേജസ്വി ഘോൾസാൽക്കർ. സെൻട്രൽ, വെസ്റ്റേൺ റൂട്ടുകളിലെ ട്രെയിനുകളിൽ മൂന്ന് കോച്ചുകൾ ഇതിനായി മാറ്റിവയ്ക്കണമെന്നാണ് ആവശ്യം.
ഇക്കാര്യം ആവശ്യപ്പെട്ട് തേജസ്വി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. പുലർച്ചെ അഞ്ച് മുതൽ രാവിലെ 11 വരെയുള്ള തിരക്കേറിയ സമയങ്ങളിൽ വിദ്യാർത്ഥികളുടെ യാത്ര കൂടുതൽ സൗകര്യപ്രദമാക്കുകയാണ് ലക്ഷ്യമെന്ന് തേജസ്വി പറഞ്ഞു.
വീണ്ടും ജെൻസി സംവാദത്തിന് മോഹൻ ഭാഗവത്; നാഗ്പുരിൽ സ്വാതന്ത്ര്യദിന പരിപാടി
ജെൻസി തലമുറയുമായി വീണ്ടും സംവദിക്കാൻ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. നാഗ്പുരിൽ പ്രാദേശിക ചാനൽ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലാണ് സംവാദം.
‘രാജ്യത്തിന്റെ ഭാവിയും യുവാക്കളുടെ സംഭാവനയും’ എന്ന വിഷയത്തിൽ മോഹൻ ഭാഗവത് വിദ്യാർത്ഥികളുമായി സംസാരിക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ മോഹൻ ഭാഗവത് ദേശീയ പതാക ഉയർത്തും.
നേരത്തെ മുംബൈയിൽ നടന്ന ജെൻസി സംവാദത്തിലെ മോഹൻ ഭാഗവതിന്റെ പരാമർശങ്ങൾ ചർച്ചയായിരുന്നു.

Comments