കേരളം: ഗള്‍ഫിലെ നിര്‍മ്മാണ മേഖലകള്‍ മുതല്‍ ഇന്ത്യയിലെ കയറ്റുമതി കേന്ദ്രങ്ങള്‍ വരെയുള്ള തൊഴിലിടങ്ങളിലെ നിര്‍ബന്ധിത തൊഴില്‍ ചൂഷണങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകനും അന്വേഷകനുമായ റെജിമോന്‍ കുട്ടപ്പന്‍ രാജ്യാന്തരവേദിയിലേക്ക്. ആഗോള-ഇന്ത്യന്‍ മാധ്യമങ്ങളില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുന്ന റെജിമോന്‍ കുട്ടപ്പന്‍, സെപ്റ്റംബര്‍ 15-ന് ബാങ്കോക്കില്‍ നടക്കുന്ന ബിസിനസ്സ് ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സിനായുള്ള യു.എന്‍ ഫോറത്തെ അഭിസംബോധന ചെയ്യും.
കയറ്റുമതിക്കായി നട്ടുകളും ബോള്‍ട്ടുകളും നിര്‍മ്മിക്കുന്ന ഒരു തൊഴിലാളിയില്‍ നിന്ന് അദ്ദേഹം കേട്ട 'ഞാന്‍ മരിച്ചാല്‍, ഞാന്‍ ഇവിടെയാണ് ജോലി ചെയ്തിരുന്നതെന്ന് തെളിയിക്കുന്ന ഒരു സീല്‍ പോലുമുണ്ടാകില്ല' എന്ന വാചകത്തെ ആസ്പദമാക്കിയാണ് ഈ സമ്മേളന സെഷന്‍ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി അന്വേഷണം നടത്തുന്ന റെജിമോന്‍ അടുത്ത മാസം ലോകത്തെ വന്‍കിട നിക്ഷേപകര്‍ക്കും ഓഡിറ്റര്‍മാര്‍ക്കും റെഗുലേറ്റര്‍മാര്‍ക്കും മുന്നിലെത്തുന്നത് 'തൊഴിലാളിയുടെ പേര് രേഖപ്പെടുത്തുക.' എന്ന തീമിലാണ്.
ലളിതമായ ഈ ഒരൊറ്റ വരി കൊണ്ട് ഏകദേശം 90 ശതമാനത്തോളം വരുന്ന (ഏകദേശം 49 കോടി ജനങ്ങള്‍) അസംഘടിത മേഖലയിലെ ഇന്ത്യയിലെ ആകെയുള്ള തൊഴിലാളികളുടെ യഥാര്‍ത്ഥ അവസ്ഥ വ്യക്തമാക്കുന്നെന്ന് റെജിമോന്‍ ചൂണ്ടിക്കാണിക്കുന്നു. 2025 നവംബറില്‍ ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്ന പുതിയ തൊഴില്‍ കോഡുകള്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നത് പോലെ നിയമങ്ങളുടെ ലളിതവല്‍ക്കരണമല്ല, മറിച്ച് 'തൊഴിലാളികളുടെ അവകാശങ്ങള്‍ ഇല്ലാതാക്കലാണ്' എന്ന മുന്നറിയിപ്പും അദ്ദേഹം യു.എന്‍ ഫോറത്തിന് മുന്നില്‍ വെക്കുന്നു.
രണ്ടു പതിറ്റാണ്ട് നീണ്ട അന്വേഷണ വഴികള്‍
ശ്രദ്ധേയമായ ഒരു കരിയര്‍ റെക്കോര്‍ഡുമായാണ് റെജിമോന്‍ ഈ യു.എന്‍ വേദിയിലേക്ക് എത്തുന്നത്. ഭൗതികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം (മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്ന് അപ്ലൈഡ് ഫിസിക്‌സില്‍) മാധ്യമപ്രവര്‍ത്തന രംഗത്തേക്ക് തിരിഞ്ഞ അദ്ദേഹം, ദക്ഷിണേഷ്യ, തെക്കുകിഴക്കന്‍ ഏഷ്യ, ഗള്‍ഫ് മേഖലകളിലെ തൊഴിലാളി കുടിയേറ്റങ്ങളെക്കുറിച്ച് 20 വര്‍ഷത്തിലേറെയായി റിപ്പോര്‍ട്ട് ചെയ്തുവരുന്നു.
കഴിഞ്ഞ നാല് വര്‍ഷമായി ബിസിനസ് ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് ഫീല്‍ഡ് ഇന്‍വെസ്റ്റിഗേഷനിലും നിര്‍ബന്ധിത തൊഴില്‍ ചൂഷണങ്ങള്‍ കണ്ടെത്തുന്നതിലുമാണ് അദ്ദേഹം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, യു.എന്‍ ഏജന്‍സികള്‍, അന്താരാഷ്ട്ര എന്‍.ജി.ഓകള്‍, പ്രമുഖ യു.എസ് നിയമസ്ഥാപനങ്ങള്‍ എന്നിവയ്ക്കായി ചെമ്മീന്‍, സമുദ്രവിഭവങ്ങള്‍, സ്റ്റീല്‍, മണല്‍ക്കല്ല് , നിര്‍മ്മാണ മേഖലകളില്‍ വിതരണ ശൃംഖലയെക്കുറിച്ചുള്ള കൃത്യമായ തെളിവുകള്‍ നിരത്തിയുള്ള അന്വേഷണങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ പ്രമുഖ തൊഴില്‍ കണ്ടെത്തലുകളില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്. 2021 മുതല്‍ 2023 വരെ 'കോര്‍പ്പറേറ്റ് അക്കൗണ്ടബിലിറ്റി ലാബി' നായി ഇന്ത്യയിലെ ചെമ്മീന്‍ വിതരണ ശൃംഖലയെക്കുറിച്ച് നടത്തിയ പഠനവും, തുടര്‍ന്ന് യു.എസ് ലേബര്‍ ഡിപ്പാര്‍ട്ട്മെന്റിനായി നടത്തിയ അന്വേഷണവുമാണ് 2024-ല്‍ ബാലവേലയോ നിര്‍ബന്ധിത തൊഴിലോ ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെ യു.എസ് പട്ടികയില്‍ ഇന്ത്യന്‍ ചെമ്മീന്‍ ഉള്‍പ്പെടാന്‍ ഇടയാക്കിയത്.
2025-ല്‍ 'ഇസ്സാര ഇന്‍സ്റ്റിറ്റ്യൂട്ടിനായി' ചെമ്മീന്‍ വ്യവസായത്തിലെ നിര്‍ബന്ധിത തൊഴിലിനെക്കുറിച്ചും തൊഴിലാളികളുടെ കൂട്ടായ ചര്‍ച്ചകള്‍ക്കുള്ള സാധ്യതകളെക്കുറിച്ചും അദ്ദേഹം പഠനം നടത്തി. 2022-ലെ ഖത്തര്‍ ലോകകപ്പ് സ്റ്റേഡിയ നിര്‍മ്മാണ തൊഴിലാളികള്‍ നേരിട്ട ചൂഷണങ്ങളെക്കുറിച്ച് 'ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്' വേണ്ടി അദ്ദേഹം വിവരങ്ങള്‍ ശേഖരിച്ചു. 2026-ല്‍ യു.എസ്-ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തിനിടയില്‍ ഹോര്‍മുസ് സമുദ്രസന്ധിയില്‍ കാണാതാവുകയും മരിക്കുകയും ചെയ്ത ഇന്ത്യന്‍ നാവികരെക്കുറിച്ചും അദ്ദേഹം ഹ്യൂമന്‍ റൈറ്റ്സ് വാച്ചിനായി അന്വേഷണം നടത്തി.
2024 മുതല്‍ 2026 വരെയുള്ള കാലയളവില്‍ പ്രമുഖ യു.എസ് നിയമസ്ഥാപനമായ 'കെല്ലി ഡ്രൈ ആന്‍ഡ് വാറന്' വേണ്ടി ഇന്ത്യയിലെ സ്റ്റീല്‍, അയണ്‍ ഫൗണ്ടറി, മണല്‍ക്കല്ല് മേഖലകളില്‍ നടത്തിയ അന്വേഷണങ്ങള്‍ അന്താരാഷ്ട്ര വ്യാപാര ഹര്‍ജികളിലും ഔദ്യോഗിക സമര്‍പ്പണങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് 'മൈഗ്രന്റ് ഫോറം ഇന്‍ ഏഷ്യ'യ്ക്ക് വേണ്ടി വേതന തട്ടിപ്പ് കേസുകള്‍ രേഖപ്പെടുത്തുകയും, 'ഇന്റര്‍നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഫെഡറേഷന്' വേണ്ടി ദക്ഷിണേന്ത്യയിലെ തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുകയും, തെക്കുകിഴക്കന്‍ ഏഷ്യയിലെ സൈബര്‍ തട്ടിപ്പ് കേന്ദ്രങ്ങളെക്കുറിച്ച് 'അസോസിയേറ്റഡ് പ്രസ്സും' 'ഫ്രണ്ട്ലൈനും' നടത്തിയ അന്വേഷണത്തില്‍ പങ്കാളിയായി.
പല റിപ്പോര്‍ട്ടിംഗുകളും പുസ്തകരൂപത്തില്‍ പുറത്തുവന്നിട്ടുണ്ട്. അണ്‍ഡോക്യുമെന്റഡ് (2021) ഗള്‍ഫിലെ ഇന്ത്യന്‍ തൊഴിലാളികള്‍ നേരിടുന്ന വിസ തട്ടിപ്പും കഫാല ചൂഷണങ്ങളും പുറത്തുകൊണ്ടുവന്നപ്പോള്‍, റോയിംഗ് ബിറ്റ്വീന്‍ റൂഫ്ടോപ്സ് (2019) 2018ലെ പ്രളയകാലത്ത് തീരദേശ മത്സ്യത്തൊഴിലാളികളുടെ പങ്കിനെയും അവര്‍ നേരിടുന്ന ജാതി-വര്‍ഗ്ഗ വിവേചനങ്ങളെയും അടയാളപ്പെടുത്തി. റിവര്‍ ഓഫ് ഗ്രേ ഫ്‌ലവേഴ്സ് (2026) വ്യാജ തൊഴില്‍ വാഗ്ദാനങ്ങളില്‍പ്പെട്ട് മ്യാന്‍മറിലെ സൈബര്‍ തട്ടിപ്പിനിരയായി കേന്ദ്രങ്ങളില്‍ അടിമകളാക്കപ്പെടുന്ന ദളിത് യുവാക്കളുടെ യഥാര്‍ത്ഥ അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള നോവലാണ്. അംബേദ്കര്‍: ഇന്ത്യാസ് ഫൊര്‍ഗോട്ടണ്‍ ലേബര്‍ (2026) ഡോ. ബി.ആര്‍. അംബേദ്കര്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച തൊഴിലാളി അവകാശ പോരാളിയായിരുന്നുവെന്ന് സമര്‍ത്ഥിക്കുന്നു.
വിവിധ അന്താരാഷ്ട്ര ഫെലോഷിപ്പുകളിലൂടെയാണ് അദ്ദേഹം തന്റെ അന്വേഷണാത്മക മികവ് കൂട്ടിയെടുത്തത്: മനുഷ്യക്കടത്തിനെയും ആധുനിക അടിമത്തത്തെയും കുറിച്ചുള്ള റോയിട്ടേഴ്സ് ഫെലോഷിപ്പ് (2017), ഐ.എല്‍.ഒ-സിസ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍-പാനോസ് തൊഴില്‍ കുടിയേറ്റ ഫെലോഷിപ്പ് (201718), ഓസ്ട്രേലിയയിലെ യു.എന്‍.എസ്.ഡബ്ല്യു സിഡ്‌നിയില്‍ വെച്ച് നടന്ന ഡിപ്ലോമസി ട്രെയിനിംഗ് പ്രോഗ്രാമുകള്‍ (2012, 2019, 2024) എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 2026 മെയ് മാസത്തില്‍ ന്യൂയോര്‍ക്കില്‍ നടന്ന യു.എന്‍ ഇന്റര്‍നാഷണല്‍ മൈഗ്രേഷന്‍ റിവ്യൂ ഫോറത്തില്‍ ഉയര്‍ന്നുവരുന്ന 70 ആഗോള നേതാക്കളില്‍ ഒരാളായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. അസോസിയേറ്റഡ് പ്രസ്സ്, അല്‍ ജസീറ, മിഡില്‍ ഈസ്റ്റ് ഐ, ദി ഹിന്ദു, ദി ക്വിന്റ് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര-ദേശീയ മാധ്യമങ്ങളില്‍ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ വന്നിട്ടുണ്ട്.

Comments