ന്യൂഡല്‍ഹി: മലയാളിയായതില്‍ അഭിമാനമെന്ന് രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപി. ബിജെപി എം പി സുഷ്മിത ദേവിന്റെ ലുങ്കിവാല പരാമര്‍ശത്തിനെതിരെയാണ് ജോണ്‍ ബ്രിട്ടാസ് നിലപാട് വ്യക്തമാക്കിയത്. ഇന്ത്യക്കാരനായതിലും ദക്ഷിണേന്ത്യക്കാരനായതിലും മലയാളിയായതിലും അഭിമാനിക്കുന്നവെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. നമ്മുടെ സംസ്‌കാരത്തെയും ഭാഷയെയും വേഷത്തെയും ഓരോ നിമിഷവും വിലമതിക്കുന്നതായി കണക്കാക്കുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി. വാക്കുകള്‍കൊണ്ട് പോരാടാം. പക്ഷെ ആവര്‍ത്തിച്ച് അവര്‍ എന്നെ ലുങ്കിവാലയെന്ന് വിളിക്കുകയായിരുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
ജോണ്‍ ബ്രിട്ടാസ് എംപിയെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗം സുഷ്മിത ദേവ് 'ലുങ്കി വാല' എന്ന് വിളിച്ച് അധിക്ഷേപിച്ച സംഭവത്തില്‍ രാജ്യസഭയില്‍ വന്‍ പ്രതിഷേധം. 'കേരള എംപി ലുങ്കി വാല' എന്ന പരാമര്‍ശമാണ് ജോണ്‍ ബ്രിട്ടാസിനെതിരെ സുഷ്മിത ദേവ് നടത്തിയത്. ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗം തടസ്സപ്പെടുത്തുന്നതിന് ഇടയിലായിരുന്നു വിവാദ പരാമര്‍ശം.തന്നെ അപമാനിച്ച അംഗം നിരന്തരം ശല്യപ്പെടുത്തുകയും 'ലുങ്കി വാല' എന്ന് വിളിച്ച് പരിഹസിക്കുകയും ചെയ്തതായി അദ്ദേഹം സഭയെ അറിയിച്ചു.സംഭവത്തെ തുടര്‍ന്ന് രാജ്യസഭയില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.
എല്ലാ അംഗങ്ങളും തുല്യരാണെന്നും സ്ഥലഭേദങ്ങളില്ലെന്നും വ്യക്തമാക്കിയ കേന്ദ്രമന്ത്രി കിരണ്‍ റിജിജു, രാജ്യവിരുദ്ധമായതോ വ്യക്തിപരമായതോ ആയ വിരോധങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും പറഞ്ഞു. എന്നാല്‍ സുഷ്മിത ദേവിനും ചില പരാതികളുണ്ടെന്നും ആ ഭാഗം കൂടി കേള്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.തുടര്‍ന്ന് ജോണ്‍ ബ്രിട്ടാസിനെ മാത്രം സംസാരിക്കാന്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി അംഗങ്ങള്‍ സഭയില്‍ ബഹളം വെച്ചു. ഇതിനിടെ സുഷ്മിത ദേവ് ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുടെ അടുത്ത് ചെന്ന് തന്റെ ഭാഗം വിശദീകരിക്കുകയും പരാതി പറയുകയും ചെയ്തു.

Comments