കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള പുന്നത്തൂർ ആനക്കോട്ടയിലെ ആനകളുടെ സംരക്ഷണത്തിനും ആരോഗ്യപരിപാലനത്തിനും കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി. നിർദേശങ്ങൾ അടിയന്തരമായി നടപ്പാക്കണമെന്ന് ദേവസ്വം ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റിക്ക് നിർദേശം നൽകി.
ആനക്കോട്ടയിലെ ആനകളുടെ മോശം സാഹചര്യങ്ങളും ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റിയുടെ ഗുരുതര വീഴ്ചകളും ചൂണ്ടിക്കാട്ടി നൽകിയ ഹർജികളിലാണ് കോടതി നടപടി. മൃഗസംരക്ഷണ പ്രവർത്തക സംഗീത അയ്യരും സൊസൈറ്റി ഫോർ എലഫന്റ് വെൽഫെയറും നൽകിയ ഹർജികളിലാണ് ജസ്റ്റിസുമാരായ വി. രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ഹൈക്കോടതിയുടെ പ്രധാന നിർദേശങ്ങൾ:
ആനകൾക്ക് ഗുണനിലവാരമുള്ള ഭക്ഷണവും ശുദ്ധമായ കുടിവെള്ളവും ഉറപ്പാക്കണം.
വനംവകുപ്പ് പുറപ്പെടുവിച്ച സർക്കുലർ പ്രകാരമുള്ള ‘മോഡൽ ഫീഡിംഗ് ഷെഡ്യൂൾ’ പൂർണമായി നടപ്പാക്കണം. ആനക്കോട്ടയിലെ ആർഒ വാട്ടർ പ്യൂരിഫിക്കേഷൻ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
ആനക്കോട്ടയിലെ ജലാശയങ്ങളിലെ പായലും ചെളിയും അടിയന്തരമായി നീക്കം ചെയ്യണം. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ആനകളെ തളച്ചിടുന്ന സ്ഥലത്ത് ഹോസ് പൈപ്പ് ഉപയോഗിച്ച് കുളിപ്പിക്കുന്ന രീതി അവസാനിപ്പിക്കണം. എല്ലാ ആനകൾക്കും ആഴ്ചയിൽ ഒരിക്കലെങ്കിലും ഒഴുക്കുള്ള വെള്ളത്തിൽ കുളിക്കാൻ സൗകര്യമൊരുക്കണം.
ആനകളുടെ താമസസ്ഥലങ്ങൾ വൃത്തിയുള്ളതും ആരോഗ്യകരവുമായി നിലനിർത്തണം. തറയിൽ വെള്ളവും ഈർപ്പവും കെട്ടിനിൽക്കുന്നത് ഒഴിവാക്കണം. ആനകളെ തളയ്ക്കുന്ന സ്ഥലങ്ങൾ കൃത്യമായ ഇടവേളകളിൽ മാറ്റുകയും കോട്ട നിരപ്പായ മൺതറയായി നിലനിർത്തുകയും വേണം. ആനപ്പിണ്ഡവും മറ്റ് മാലിന്യങ്ങളും കൃത്യമായി നീക്കം ചെയ്ത് ശുചിത്വം ഉറപ്പാക്കണം.
റൊട്ടേഷൻ അടിസ്ഥാനത്തിലെങ്കിലും എല്ലാ ആനകൾക്കും ദിവസവും നാല് മുതൽ അഞ്ച് കിലോമീറ്റർ വരെ നടത്തം ഉറപ്പാക്കണം. ശാരീരികവും മാനസികവുമായ ക്ഷേമത്തിനായി മൺകുളിയും മറ്റ് വിനോദ സൗകര്യങ്ങളും ഒരുക്കണം.
ആനക്കോട്ടയിലെ വെറ്ററിനറി സൗകര്യങ്ങൾ അടിയന്തരമായി മെച്ചപ്പെടുത്തണം. പോർട്ടബിൾ എക്സ്-റേ, മൈക്രോസ്കോപ്പ്, എൻഡോസ്കോപ്പി ഉപകരണങ്ങൾ, അടിസ്ഥാന ശസ്ത്രക്രിയാ ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കണം. ആവശ്യമെങ്കിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്നും കോടതി നിർദേശിച്ചു.
മാസപരിശോധനകൾക്കായി നിയോഗിച്ചിട്ടുള്ള ചീഫ് വെറ്ററിനറി ഓഫീസറും ജില്ലാ അനിമൽ ഹസ്ബൻഡറി ഓഫീസറും പ്രതിമാസ റിപ്പോർട്ട് തയ്യാറാക്കണം. റിപ്പോർട്ട് തുടർനടപടികൾക്കായി ചീഫ് വൈൽഡ് ലൈഫ് വാർഡന് കൈമാറണം.
ആനകളോടുള്ള ക്രൂരത തടയുന്നതിനും നിരീക്ഷണം ശക്തമാക്കുന്നതിനുമായി ആനക്കോട്ടയിലെ പ്രധാന സ്ഥലങ്ങളിലും തളയ്ക്കുന്ന കേന്ദ്രങ്ങളിലും അടിയന്തരമായി സിസിടിവി ക്യാമറകൾ സ്ഥാപിക്കണം. ദൃശ്യങ്ങൾ കുറഞ്ഞത് 40 ദിവസത്തെ സ്റ്റോറേജ് ബാക്കപ്പോടെ സൂക്ഷിക്കണം.
നിയമപ്രകാരം നിർബന്ധമായ എലിഫന്റ് ഡാറ്റാ ബുക്ക്, ഫീഡിംഗ് രജിസ്റ്റർ, മൂവ്മെന്റ് രജിസ്റ്റർ, ചികിത്സാ രജിസ്റ്റർ തുടങ്ങിയവ കൃത്യമായി പരിപാലിക്കണം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മൂന്ന് മാസത്തിലൊരിക്കലുള്ള പരിശോധനകളുമായി പൂർണമായി സഹകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

Comments