‘ബ്യൂട്ടി വിത്ത് ബ്രെയിന്‍’ എന്ന വിശേഷണം കൃത്യമായി യോജിക്കുന്ന താരമാണ് രേവതി. സാധാരണ നടികളുടെ പൊതുധാരയില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന രേവതി, 1983 ല്‍ ‘മണ്‍വാസനൈ’ എന്ന ഭാരതിരാജ ചിത്രത്തിലൂടെയാണ് തുടക്കം കുറിച്ചത്. പിന്നീട് കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍, കിലുക്കം, ദേവാസുരം, മായാമയൂരം, കാറ്റത്തെ കിളിക്കൂട് തുടങ്ങിയ തന്റെ ആദ്യകാലത്തെ സിനിമകളിലൂടെ തന്നെ കഥാപാത്രത്തിന് തനത് വ്യക്തിത്വവും വ്യാഖ്യാനവും നല്‍കി തന്റെ കാലിബര്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ താരം പലകുറി തെളിയിച്ചിട്ടുണ്ട്.
അന്നുമിന്നും വാരിവലിച്ച് സിനിമകള്‍ ചെയ്യാത്ത താരം ഉള്‍ക്കാമ്പുണ്ടെന്ന് തനിക്ക് തോന്നുന്ന കഥാപാത്രങ്ങള്‍ മാത്രമാണ് ഏറ്റെടുക്കാറുള്ളത്. പണത്തേക്കാളും പ്രശസ്തിയേക്കാളും ക്രിയാത്മകമായ സംതൃപ്തിക്കാണ് താരം പ്രാധാന്യം കൊടുക്കാറുള്ളത്. അഭിനേത്രി എന്നതിലുപരി തിരക്കഥാകൃത്തും സംവിധായികയും ആക്ടിവിസ്റ്റും ഫെമിനിസ്റ്റുമൊക്കെയായ താരം താന്‍ സംവിധാനം ചെയ്ത സിനിമകളിലും ആ എതിക്സ് നിലനിര്‍ത്തിയിട്ടുണ്ട്. മിത്ര് മൈ ഫ്രണ്ട്, ഫിര്‍ മിലേംഗെ, സലാം വെങ്കി എന്നീ സിനിമകള്‍ സംവിധാനം ചെയ്ത് ഒരു ഡയറക്ടര്‍ എന്ന നിലയിലും താരം കൈയടി നേടിയിട്ടുണ്ട്.
ഇപ്പോഴിതാ സലാം വെങ്കി എന്ന സിനിമയിലെ ഒരു രംഗത്തില്‍ അഭിനയിക്കാന്‍ വേണ്ടി കാജോളിനെ യഥാര്‍ത്ഥത്തില്‍ കരയിപ്പിക്കേണ്ടി വന്നിരുവെന്ന് പറയുകയാണ് രേവതി. അവയവദാനത്തിനും ദയാവധത്തിനുമായി ഒരു മകന്‍ അമ്മയോട് ആവശ്യപ്പെടുന്നതിനെക്കുറിച്ചുള്ള തീവ്രമായ വൈകാരിക രംഗമായിരുന്നു അതിലെ പ്രധാന കഥാപാത്രമായ കാജോള്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ തനിക്ക് വൈകാരിക രംഗങ്ങൾ എളുപ്പത്തിൽ ചെയ്യാൻ കഴിയില്ലെന്ന് കാജോൾ പറഞ്ഞു. അപ്പോഴാണ് രേവതി ആ രംഗം സാങ്കല്‍പ്പികമായി വിവരിച്ചത്.
‘‘ഞാന്‍ സലാം വെങ്കി എന്നൊരു സിനിമ ചെയ്തിരുന്നു. അതില്‍ വളരെ തീവ്രമായ ഒരു വൈകാരിക രംഗമുണ്ട്. അത് കാജോളിനോട് പറഞ്ഞപ്പോള്‍ ഞാന്‍ വളരെ മോശമായി കരയുന്ന ഒരാളാണ്, വൈകാരിക രംഗങ്ങള്‍ അവതരിപ്പിക്കാന്‍ എളുപ്പമല്ലെന്ന് പറഞ്ഞു. എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് എന്ന് ഞാന്‍ പറഞ്ഞു. ഷോട്ട് എല്ലാം റെഡിയാക്കി ക്രൂവിനെ പുറത്താക്കി ലൈറ്റെല്ലാം ഓഫാക്കി നിശബ്ദയില്‍ പത്തു മിനിറ്റ് സംസാരിച്ചു. മരിക്കുന്നതിന് മുമ്പ് അവയവങ്ങൾ ദാനം ചെയ്യാൻ അമ്മയോട് സഹായം അഭ്യർത്ഥിക്കുന്ന ഒരു കുട്ടിയെ പറ്റിയാണ് ഞാന്‍ സംസാരിച്ചത്. ഞാന്‍ വെങ്കിയെക്കുറിച്ച് കാജോളിനോട് പറഞ്ഞു, ഡുച്ചെൻ മസ്കുലർ ഡിസ്ട്രോഫി ബാധിച്ച അവന്‍ എന്തായാലും മരിക്കും, മരിക്കുന്നതിന് മുമ്പ് അവന് അവയവങ്ങൾ ദാനം ചെയ്യാൻ ആഗ്രഹമുണ്ട്. പക്ഷേ അവയവങ്ങൾ ദാനം ചെയ്യാൻ ദയാവധം വേണമെന്ന് അവന്‍ അമ്മയോട് ആവശ്യപ്പെടുകയാണ്.
അതൊന്നു ചിന്തിച്ചു നോക്കൂ, ഒരു മകന്‍ അമ്മയോട് ഇത് പറയുകയാണ്, 24 വയസ്സു വരെ വളര്‍ത്തിയ മകന്‍ ഇത് ചോദിക്കുമ്പോഴുള്ള ആ അമ്മയുടെ മാനസികാവസ്ഥ എന്താണ്. അവന്‍ മരിക്കുമെന്നറിയാം, പക്ഷേ ഇങ്ങനെയൊരു ആഗ്രഹം അവന്‍ പറഞ്ഞാല്‍ ഒരു അമ്മയെന്ന നിലയില്‍ നമ്മളെന്തു ചെയ്യും.
ഞാനിതു പറഞ്ഞു കഴിഞ്ഞപ്പോഴേക്കും കാജോള്‍ കരയാന്‍ തുടങ്ങി, കാജോളിനെ പൂർണ്ണമായും തകർത്തു ഒരു അമ്മ എന്ന നിലയിൽ, കാജോൾ ഹൃദയഭേദകമായ സാഹചര്യവുമായി ആഴത്തിൽ ബന്ധപ്പെട്ടതായിരുന്നു അതിന്റെ കാരണം. വ്യക്തിപരവും ആന്തരികവുമായ ഒരു ഫീലിംഗ് കാരണം ഷോട്ടിന് ശേഷവും കാജോളിന് കരച്ചിൽ നിർത്താൻ കഴിഞ്ഞില്ല. അനിയന്ത്രിതമായി കാജോള്‍ കരയുന്നതു കണ്ടപ്പോള്‍ എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി. ശരിക്കും കാജോളിനെ മാനസികമായി പീഡിപ്പിച്ചതായി എനിക്ക് തോന്നി. പക്ഷേ ആ സിനിമയില്‍ സീന്‍ കണ്ടപ്പോള്‍ വല്ലാത്ത ഒരു സന്തോഷം തോന്നി. ഗ്ലിസറിന്‍ പോലുമില്ലാതെ വളരെ ഇമോഷണലായി ചിത്രീകരിച്ച ഒരു രംഗമായിരുന്നു അത്...’’ രേവതി പറഞ്ഞു. ഒരാൾക്ക് നേരിടാൻ കഴിയുന്ന ഏറ്റവും വെല്ലുവിളിയേറിയ സാഹചര്യങ്ങളെ പുഞ്ചിരിയോടെ നേരിട്ട അമ്മയായ സുജാതയുടെ കഥയാണ് ‘സലാം വെങ്കി’. ഡുച്ചെൻ മസ്കുലർ ഡിസ്ട്രോഫി ബാധിച്ച ഒരു ചെറുപ്പക്കാരന്റെയും അമ്മയുടെയും കഥയാണ് ഈ ചിത്രം പറഞ്ഞത്. യഥാർത്ഥ സംഭവങ്ങളിൽ നിന്നും പ്രേരണ ഉള്‍ക്കൊണ്ടാണ് ഈ സിനിമ രൂപപ്പെട്ടത്. വെങ്കിടേഷ് അഥവാ വെങ്കി കൃഷ്ണനായി വിശാൽ ജേത്വയും സുജാത എന്ന അമ്മയായി കാജോളും മത്സരിച്ച് അഭിനയിച്ച ഈ ചിത്രം നിരൂപക പ്രശംസയും പ്രേക്ഷകപ്രശംസയും ഏറെ നേടിയൊരു ചിത്രമായിരുന്നു.

Comments