വിവാദങ്ങൾക്കും പ്രതിപക്ഷ പ്രതിഷേധങ്ങൾക്കുമിടെ FCRA ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടു. ശബ്ദവോട്ടോടെയാണ് ബിൽ ജെപിസിയുടെ പരിഗണനയ്ക്ക് അയച്ചത്. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്ന ബിൽ പിൻവലിക്കണമെന്ന് കെസി വേണുഗോപാൽ എംപി ആവശ്യപ്പെട്ടു.
എന്നാൽ ബില്ലിനെതിരെ പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു ആരോപിച്ചു. ബിൽ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ളതല്ലെന്നും കെസി വേണുഗോപാലിന്റെ വാദം തെറ്റാണെന്നും റിജിജു പറഞ്ഞു. ബില്ലിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് ജെപിസിയിൽ ഉന്നയിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നാലെ രാജ്യസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.
31 അംഗങ്ങളാണ് ജെപിസിയിലുണ്ടാകുക. ഇതിൽ 21 പേർ ലോക്സഭയിൽ നിന്നും 10 പേർ രാജ്യസഭയിൽ നിന്നുമാണ്. പ്രതിപക്ഷത്തിന്റെയും ക്രിസ്ത്യൻ സംഘടനകളുടെയും ശക്തമായ എതിർപ്പിനിടെയാണ് ബിൽ ജെപിസിക്ക് വിട്ടത്.
ബില്ലുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഇടനിലക്കാരുടെ ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ബന്ധപ്പെട്ട കക്ഷികളുമായി സർക്കാർ നേരിട്ട് ചർച്ച നടത്തുമെന്നും ഇടനിലക്കാരുമായി ചർച്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ പാർലമെന്റ് സമ്മേളനത്തിൽ തന്നെ FCRA ബിൽ അവതരിപ്പിക്കാനായിരുന്നു കേന്ദ്രസർക്കാരിന്റെ നീക്കം. വിദേശത്തുനിന്നുള്ള ഫണ്ട് സ്വീകരിക്കുന്നതും അതിന്റെ ദുരുപയോഗം തടയുന്നതും ലക്ഷ്യമിട്ടാണ് ബിൽ കൊണ്ടുവരുന്നതെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം.

Comments