ന്യൂഡൽഹി: മിഡിൽ ഈസ്റ്റിലെ ദുരിതപൂർണമായ നാവിക ജീവിതം മൂലം മനോനില തകർന്ന യുഎസ് നാവികസേനാംഗങ്ങൾ കപ്പലിൽ നിന്ന് കടലിലേക്ക് ചാടാൻ ശ്രമിച്ചതായി റിപ്പോർട്ട്. യുഎസ്എസ് അബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പലിലെ കപ്പലിലെ ജീവനക്കാരാണ് കടലിൽ ചാടാൻ ശ്രമിച്ചത്. കപ്പലിലെ സാഹചര്യം താങ്ങാനാവാത്ത അവസ്ഥയിലാണെന്ന് നാവികരുടെ കുടുംബങ്ങളും യുഎസ് നിയമനിർമ്മാതാക്കളും മുന്നറിയിപ്പ് നൽകുന്നു.
കപ്പലിലുള്ള ഏകദേശം 5,000 നാവികരും മറൈൻ സൈനികരും 250 ദിവസമായി തുടർച്ചയായി കടലിലാണ്. മെയ് മാസത്തിൽ മടങ്ങേണ്ടിയിരുന്ന കപ്പലാണിത്. ഈ നീണ്ട വിന്യാസത്തിനിടയിൽ ഡിസംബറിൽ ഗാമിലും ജൂലൈയിൽ ഒമാനിലും മാത്രമാണ് കപ്പൽ കരയ്ക്കിടപ്പിച്ചത് (അതായത് വെറും രണ്ട് ദിവസങ്ങൾ മാത്രം കരയിൽ).
റിപ്പോർട്ടുകൾ പ്രകാരം, നാവികർ കടലിൽ ചാടാൻ ശ്രമിച്ചതോ അതിനെക്കുറിച്ച് ചിന്തിച്ചതോ ആയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വിന്യാസം തുടർച്ചയായി നീട്ടിയതിനെത്തുടർന്ന് തന്റെ ഭർത്താവ് കപ്പലിൽ നിന്ന് ചാടാൻ ശ്രമിച്ചിരുന്നതായി അനബെല്ല ലോമ എന്ന നാവികന്റെ ഭാര്യ ‘നേവി ടൈംസിനോട്’ പറഞ്ഞു.
സാൻ ഡെഗോയിൽ നടന്ന ടൗൺഹാൾ യോഗത്തിൽ ഇരുനൂറോളം കുടുംബാംഗങ്ങൾ പങ്കെടുത്ത് നാവികസേന നേതൃത്വത്തിന് മുമ്പിൽ ആശങ്കകൾ ഉന്നയിച്ചു. ശുദ്ധജലം, ഭക്ഷണം എന്നിവയുടെ കുറവ്. പലപ്പോഴും അരക്കപ്പ് ചോറും രണ്ട് ടോർട്ടിലയും മാത്രമാണ് ഭക്ഷണമായി ലഭിക്കുന്നത്. തകർന്ന ടോയ്‌ലറ്റുകൾ, ആഴ്ചകളോളം പ്രവർത്തനരഹിതമായ അലക്കുശാലകൾ, പൂപ്പൽ ബാധിച്ച ഷവറുകൾ, ചൂടുവെള്ളമില്ലായ്മ. സോപ്പ്, ഡീഓഡറന്റ്, ടൂത്ത് പേസ്റ്റ് എന്നിവപോലും ലഭ്യമല്ലെന്ന് ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം മൈക്ക് ലെവിൻ വ്യക്തമാക്കി.
എന്നാൽ, ആത്മഹത്യാ പ്രവണതകൾ കൂടിയെന്ന റിപ്പോർട്ടുകൾ നാവികസേന തള്ളി. നാവികർക്ക് കൗൺസിലർമാരുടെയും ചാപ്ലൈൻമാരുടെയും (മതപരമായ കാര്യങ്ങൾ നോക്കുന്നവർ) സേവനം ലഭ്യമാണെന്നും അവരുടെ ആരോഗ്യം മുൻഗണനാ വിഷയമാണെന്നും സേന അറിയിച്ചു. ഇറാനുമായുള്ള സംഘർഷവും ഹോർമുസ് കടലിടുക്കിലെ യുദ്ധ സാഹചര്യങ്ങളും തുടരുന്നതിനാൽ കപ്പലിന്റെ മടക്കയാത്ര ഇനിയും അനിശ്ചിതത്വത്തിലാണ്.

Comments