ന്യൂഡൽഹി: എയർ ഇന്ത്യ ഫുക്കെറ്റ്-ഡെൽഹി വിമാനത്തിന്റെ കമാൻഡർ, അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയുടെ വിവരങ്ങൾ പുറത്ത്. വിമാനത്തിനുള്ളിൽ താൻ 30 മുതൽ 35 മിനിറ്റ് വരെ ഉറങ്ങിയെന്നും, പിന്നീട് വാഷ്റൂം ഉപയോഗിച്ച ശേഷം ഫസ്റ്റ് ഓഫീസർക്ക് പിന്നിലേക്ക് മടങ്ങി എത്തിയെന്നും പൈലറ്റ് പറഞ്ഞു. വിമാനത്തിലെ എയർകണ്ടീഷണർ സിസ്റ്റത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടയിലാണ് വിമാനത്തിന്റെ ഉയരത്തിൽ പെട്ടെന്ന് വ്യത്യാസം ഉണ്ടായത്. പെട്ടെന്ന് ഉണ്ടായ കുലുക്കത്തിൽ താൻ കോക്ക്പിറ്റ് തറയിലേക്ക് വീണതായും പൈലറ്റ് പറയുന്നു.
വ്യക്തിപരമായ കാരണങ്ങളാൽ തനിക്ക് ഉറക്കമില്ലായ്മ ഉണ്ടായിരുന്നുവെന്നും കുടുംബ ഡോക്ടർ നിർദ്ദേശിച്ച മരുന്നാണ് കഴിച്ചിരുന്നതെന്നും പൈലറ്റ് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയോട് പറഞ്ഞു. ഒരു മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിലാണ് പൈലറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫുക്കെറ്റിൽ വിശ്രമവേളയിൽ തനിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ലെന്നും, വ്യക്തിപരമായ കാരണങ്ങളാൽ കുറച്ചുകാലമായി ഉറക്കക്കുറവ് അനുഭവപ്പെടുന്നുണ്ടെന്നും പൈലറ്റ് പറഞ്ഞു. എന്നാൽ താൻ കഴിച്ച മരുന്നിന്റെ പേരോ എത്രകാലമായി ഇത് കഴിക്കുന്നുവെന്നോ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
ആകാശച്ചുഴിയിൽപ്പെട്ടതുപോലെ വിമാനത്തിന് ഉണ്ടായ കുലുക്കം മൂലം യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. വിമാനം ഡൽഹിയിൽ എത്തിയ ശേഷം നടത്തിയ പരിശോധനയിൽ പൈലറ്റിന്റെ പ്രിലിമിനറി ഡ്രഗ് ടെസ്റ്റ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. കഞ്ചാവിന്റെ സാന്നിധ്യമാണ് തുടർ പരിശോധനയിൽ സ്ഥിരീകരിച്ചത്.
ഒഡീഷ തീരത്ത് വെച്ച് വിമാനത്തിന് മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിച്ചതായി സെൻട്രൽ ഫെസ്റ്റ് ഡിസ്പ്ലേ സിസ്റ്റം ലോഗ് വ്യക്തമാക്കുന്നു. ഹൈഡ്രോളിക് സിസ്റ്റത്തിലെ മർദ്ദം കുറഞ്ഞതും ഓട്ടോപൈലറ്റ് വിച്ഛേദിക്കപ്പെട്ടതും ഇതിൽ ഉൾപ്പെടുന്നു. വിമാനം ഏകദേശം 36,160 അടി ഉയരത്തിൽ പറക്കുമ്പോൾ 35,800 അടിയിലേക്ക് പെട്ടെന്ന് താഴ്ന്നതായി ഫ്ലൈറ്റ്റഡാർ ഡാറ്റയിൽ വ്യക്തമാണ്.

Comments