ബോളിവുഡ് ഇതിഹാസം ശ്രീദേവിയുടെ 62-ാം ജന്മവാർഷികദിനത്തിൽ അമ്മയെ അനുസ്മരിച്ച് ഇളയ മകളും നടിയുമായ ഖുഷി കപൂർ. മാതാപിതാക്കൾക്കൊപ്പമുള്ള തന്റെ കുട്ടിക്കാലത്തെ ഒരു ചിത്രമാണ് ഖുഷി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.
അമ്മ ശ്രീദേവിയുടെയും അച്ഛൻ ബോണി കപൂറിന്റെയും കൈപിടിച്ചു നടക്കുന്ന ചിത്രമാണ് ഖുഷി ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. ചിത്രത്തിനൊപ്പം ഒരു വാക്കുപോലും താരം എഴുതിയിട്ടില്ല. ചിത്രം തന്നെ എല്ലാം പറയുന്നു എന്ന രീതിയിലാണ് ആരാധകർ ഈ പോസ്റ്റിനെ ഏറ്റെടുത്തിരിക്കുന്നത്.

നടി ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം ഇന്നും സിനിമാപ്രേക്ഷകർക്ക് വേദനയുണ്ടാക്കുന്നതാണ്. ഹൃദയാഘാതത്തെത്തുടർന്ന് 54-ാം വയസ്സിൽ ദുബായിൽ വെച്ചായിരുന്നു അന്ത്യം. നിർമാതാവ് ബോണി കപൂറാണ് ശ്രീദേവിയുടെ ഭർത്താവ്. ജാൻവി കപൂർ, ഖുഷി കപൂർ എന്നിങ്ങനെ രണ്ടു പെൺമക്കളാണ് ഈ ദമ്പതികൾക്കുള്ളത്.
നാലാം വയസ്സിൽ ബാലതാരമായിട്ടായിരുന്നു ശ്രീദേവിയുടെ അരങ്ങേറ്റം. മലയാളം, ഹിന്ദി, തമിഴ്, കന്നഡ തുടങ്ങി നിരവധി ഭാഷകളിൽ താരം അഭിനയിച്ചു. അഭിനയത്തിൽ നിന്ന് ദീർഘകാല ഇടവേളയെടുത്ത അവർ 'ഇംഗ്ലീഷ് വിംഗ്ലീഷ്' എന്ന ചിത്രത്തിലൂടെയാണ് ഹിന്ദി സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയത്. 'മോം' എന്ന ചിത്രത്തിലെ അഭിനയത്തിന് മരണാനന്തര ബഹുമതിയായി മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും അവർക്ക് ലഭിച്ചു. 2013-ൽ പത്മശ്രീ നൽകിയും ശ്രീദേവിയെ ആദരിച്ചിട്ടുണ്ട്.
അമ്മയുടെ പാത പിന്തുടർന്ന് അഭിനയത്തിൽ ചുവടുറപ്പിക്കുകയാണ് ഖുഷി. സോയ അക്തറുടെ സംവിധാനത്തിൽ 'ദി ആർച്ചീസ്' എന്ന ചിത്രത്തിലൂടെയാണ് ഖുഷി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ലവ്യപ, നദാനിയാൻ എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

Comments