ദില്ലി: മഴക്കാല സമ്മേളനത്തിന്റെ അവസാന ദിനത്തിൽ ലോക്സഭാ സ്പീക്കർ ഒരുക്കിയ ചായസൽക്കാരത്തിൽ പങ്കെടുത്ത് ഡിഎംകെ എംപി കനിമൊഴി. ഇന്ത്യാ സഖ്യം ചായസൽക്കാരം ബഹിഷ്‌കരിച്ചിരുന്ന സാഹചര്യത്തിലാണ് കനിമൊഴിയുടെ പങ്കാളിത്തം. അമിത് ഷായ്ക്കൊപ്പം ഇരിക്കാൻ തയ്യാറല്ലാത്തതിനാലാണ് ചായസൽക്കാരം ബഹിഷ്‌കരിച്ചതെന്ന് കോൺഗ്രസ് എംപി കെ.സി. വേണുഗോപാൽ പറഞ്ഞു. കനിമൊഴി പങ്കെടുത്ത കാര്യം അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്പീക്കറുടെ ചായസൽക്കാരം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഒഴിവാക്കിയിരുന്നു. കേന്ദ്രമന്ത്രി കിരൺ റിജിജു ക്ഷണിച്ചെങ്കിലും പങ്കെടുക്കില്ലെന്ന് രാഹുൽ അറിയിച്ചിരുന്നു.
സമ്മേളനത്തിന്റെ അവസാന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ലോക്സഭയിലെത്തി. പാർലമെന്റിൽ വന്ദേമാതരം പൂർണമായി ആലപിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സഭയിലെത്തി. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ അമിത് ഷാ പാർലമെന്റിലെത്തണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. എന്നാൽ സമ്മേളനത്തിന്റെ അവസാന ദിനത്തിലാണ് അദ്ദേഹം ലോക്സഭയിലെത്തിയത്.
അതേസമയം, രാജ്യസഭയിൽ അവസാന ദിവസവും പ്രതിഷേധവും ബഹളവും തുടർന്നു. തങ്ങൾ അപമാനിക്കപ്പെടുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ലോക്സഭയിലെത്തിയ അമിത് ഷാ രാജ്യസഭയിൽ എത്തിയില്ല.

Comments