ന്യൂഡൽഹി: സഭയിലെത്തി കാര്യങ്ങൾ നേരിട്ട് വ്യക്തമാക്കാൻ തയ്യാറാകാതെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഒളിച്ചോടുകയാണെന്ന് കോൺഗ്രസ് എം.പി. കെ.സി. വേണുഗോപാൽ. അംഗങ്ങളോട് നേരിട്ട് നിലപാട് പറയുന്നതിന് പകരം സ്പീക്കർക്ക് കത്തെഴുതുകയാണ് ആഭ്യന്തരമന്ത്രി ചെയ്യുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
‘ആഭ്യന്തരമന്ത്രി എന്തിനാണ് സ്പീക്കർക്ക് പ്രണയലേഖനം എഴുതുന്നത്? പറയാനുള്ള കാര്യങ്ങൾ സഭയിലെത്തി അംഗങ്ങളോട് നേരിട്ട് പറയാൻ എന്തുകൊണ്ടാണ് തയ്യാറാകാത്തത്? എന്തിനെയാണ് അദ്ദേഹം ഭയപ്പെടുന്നത്?’ വേണുഗോപാൽ ചോദിച്ചു.
സഭയിലെത്തി ചർച്ചയ്ക്ക് തയ്യാറാണെന്നും ചർച്ചയിൽ ഉയരുന്ന കാര്യങ്ങൾക്ക് മറുപടി നൽകുമെന്നും പറയാനുള്ള ആർജ്ജവം ആഭ്യന്തരമന്ത്രി കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഇതിന് പകരം അമിത് ഷാ പൂർണ്ണമായും ഒളിച്ചിരിക്കുകയാണെന്നും വേണുഗോപാൽ ആരോപിച്ചു.
പാർലമെന്റ് നടപടികൾ തടസ്സപ്പെടുന്നതിനും സഭ സ്തംഭിക്കുന്നതിനും പൂർണ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാരിന് മറ്റ് ചില അജണ്ടകളുണ്ടെന്നും എന്നാൽ ഇന്ത്യൻ ജനത ആ അജണ്ടകളെ പരാജയപ്പെടുത്തിയെന്നും വേണുഗോപാൽ പറഞ്ഞു.

Comments